കൊല്ലം: ഡോ. റോബിന്‍ രാധാകൃഷ്ണന്‍ കുണ്ടറ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ നാട് ആവേശത്തില്‍. മലയാളം ടെലിവിഷന്‍ രംഗത്തെ പ്രമുഖനായ വ്യക്തിയായ റോബിന്‍ ബിഗ് ബോസ് എന്ന വിഖ്യാത പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്. സ്വദേശം തിരുവനന്തപുരം ജില്ലയിലെ പട്ടത്താണ്.
ബിഗ് ബോസ് മലയാളം സീസണ്‍ 4-ലെ മത്സരാര്‍ത്ഥിയായി എത്തിയതോടെ വലിയ ജനപ്രീതി നേടി. തിരുവനന്തപുരം ജി.ജി. ഹോസ്പിറ്റലില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന റോബിന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍, മോട്ടിവേഷണല്‍ സ്പീക്കര്‍ എന്നീ നിലകളിലും മികവ് പുലര്‍ത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണമികവിലും വ്യക്തിത്വത്തിലും ആകര്‍ഷിക്കപ്പെട്ടാണ് റോബിന്‍ ബിജെപിയില്‍ അംഗത്വമെടുത്തത്. ഇതിനുശേഷം കേരളത്തിലെ ബിജെപിവിരുദ്ധ മാധ്യമങ്ങളും സോഷ്യല്‍മീഡിയാ ഹാന്‍ഡിലുകളും നടത്തിയ എല്ലാത്തരം അക്രമങ്ങളെയും തനതുശൈലിയില്‍ തന്നെ സധൈര്യം നേരിട്ടു.
പിതാവ്: രാധാകൃഷ്ണന്‍. ഡോ. റോസി രാധാകൃഷ്ണന്‍ സഹോദരിയാണ്. ഫാഷന്‍ ഡിസൈനറും നടിയുമായ ആരതി പൊടിയാണ് ഭാര്യ.
















