കോട്ടയം:നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥിയായി നര്‍ത്തകി ആതിര ഡി. നായര്‍ മത്സരിക്കും.നേരത്തേ സ്ഥാനാര്‍ത്ഥി ആയി പ്രഖ്യാപിച്ച നടി വീണാ നായര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനെ തുടര്‍ന്നാണ് പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
മുവാറ്റുപുഴയില്‍ സണ്ണി കടൂത്താഴെയാണ് മത്സരത്തിനിറങ്ങുന്നത്. കോതമംഗലത്ത് പ്രവര്‍ത്തിക്കുന്ന മില്‍വോക്കി അക്കാദമി മാനേജിംഗ് ഡയറക്ടറാണ് സണ്ണി കടൂത്താഴെ.
പെരുമ്പാവൂരിലെ ട്വന്റി 20 സ്ഥാനാര്‍ഥി നടി ലക്ഷ്മിപ്രിയയെയും വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മാറ്റിയിരുന്നു.കോണ്‍ഗ്രസ് നേതാവായിരുന്ന ജിബി പാത്തിക്കലാണ് ഇവിടെ പുതിയ ട്വന്റി 20 സ്ഥാനാര്‍ത്ഥി.
















