തിരുവനന്തപുരം: ബിജെപിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരൻ ആറന്മുളയിൽ മത്സരിക്കും. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ബന്ധപ്രകാരമാണ് കുമ്മനം രാജശേഖരന്‍ മത്സരിക്കുന്നത്. ബി.ഗോപാലകൃഷ്ണന്‍ ഗുരുവായൂരില്‍ മാറ്റുരയ്‌ക്കും.
സിപിഐയില്‍ നിന്നും രാജിവെച്ച സി.സി. മുകുന്ദന്‍ നാട്ടികയില്‍ മത്സരിക്കും. ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍ കുണ്ടറയിലാണ് മത്സരിക്കുന്നത്.
39 പേരുടെ പട്ടികയാണ് രണ്ടാംഘട്ടത്തിൽ പുറത്തുവിട്ടത്. ധർമ്മടം – കെ രഞ്ജിത്ത്, ഗുരുവായൂർ – ബി ഗോപാലകൃഷ്ണൻ, നാട്ടിക – സി സി മുകുന്ദൻ, കുണ്ടറ – റോബിൻ രാധാകൃഷ്ണൻ, കൊല്ലം – ഡോ. പ്രതാപ്, തൃത്താല – വി ഉണ്ണികൃഷ്ണൻ, കാസര്‍കോട്: അശ്വിനി എം.എല്‍., കല്യാശ്ശേരി: എ.വി. സനില്‍ കുമാര്‍, തളിപ്പറമ്പ്- എന്‍. ഹരിദാസ്, ധര്‍മ്മടം-കെ. രഞ്ജിത്ത്, തലശ്ശേരി-ഒ. നിധീഷ്, കൂത്തുപറമ്പ്- അഡ്വ. ഷിജിലാല്‍, മട്ടന്നൂര്‍-ബിജു ഇളക്കുഴി, കല്പറ്റ-പ്രശാന്ത് മലവയല്‍, കൊണ്ടോട്ടി-പി. സുബ്രഹ്‌മണ്യന്‍, ഏറനാട്- അഡ്വ. എന്‍. ശ്രീപ്രകാശ്, മഞ്ചേരി- പത്മശ്രീ എം., പെരിന്തല്‍മണ്ണ- അഡ്വ. കെ.പി. ബാബുരാജ്, മങ്കട- ലിജോയ് പോള്‍, മലപ്പുറം-അശ്വതി ഗുപ്ത കുമാര്‍, വേങ്ങര-ജയകൃഷ്ണന്‍ വി.എന്‍, വള്ളിക്കുന്ന്- എം. പ്രേമന്‍ മാസ്റ്റര്‍, തിരൂരങ്ങാടി- റിജു സി. രാഘവ്, താനൂർ- ദീപ പുഴക്കൽ, തിരൂർ- കെ. നാരായണൻ മാസ്റ്റർ, തവനൂർ:-രവി തേലത്ത്, തൃത്താല- വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, പട്ടാമ്പി- അഡ്വ. പി. മനോജ്, കൊങ്ങാട് (SC): രേണു സുരേഷ്, തരൂര്‍ (SC)- സുരേഷ് ബാബു, ചിറ്റൂര്‍- പ്രണേഷ് രാജേന്ദ്രന്‍
ആലത്തൂര്‍- കെ.വി. പ്രസന്ന കുമാര്‍, വടക്കാഞ്ചേരി- അഡ്വ. ടി.എസ്. ഉല്ലാസ് ബാബു,
ഒല്ലൂര്‍- ബിജോയ് തോമസ്, പുതുക്കാട്- എ. നഗേഷ്, ആലുവ- എം.എ. ബ്രഹ്‌മരാജ്
പറവൂര്‍- വത്സല പ്രസന്ന കുമാര്‍, എറണാകുളം-പി.ആര്‍. ശിവശങ്കര്‍, ചങ്ങനാശ്ശേരി- ബി. രാധാകൃഷ്ണ മേനോന്‍, ആലപ്പുഴ-എം.ജെ. ജോബ്.
















