ന്യൂഡൽഹി : USCIRF റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഇന്ത്യയിൽ ആർ എസ് എസിനെ നിരോധിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് . നിരവധി ഇടതുപക്ഷ പത്രപ്രവർത്തകരും ആക്ടിവിസ്റ്റുകളും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
യുഎസ് ആസ്ഥാനമായുള്ള ഇസ്ലാമിക സംഘടനയായ ഇന്ത്യൻ അമേരിക്കൻ മുസ്ലീം കൗൺസിൽ (IAMC) USCIRF ന്റെ ശുപാർശകൾക്കനുസൃതമായി, ഇന്ത്യയെ “പ്രത്യേക ആശങ്കാജനകമായ രാജ്യം” (CPC) ആയി പ്രഖ്യാപിക്കണമെന്നും ബജ്‌റംഗ്ദൾ, VHP തുടങ്ങിയ സംഘടനകൾക്കും ഉപരോധം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രസ്താവന പുറപ്പെടുവിച്ചു.
കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയാണ് ആർ എസ് എസിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇതിനു തക്ക മറുപടിയുമായി ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവല്ലയും എത്തി. “ കർണാടകയിലെ രാഹുൽ ഗാന്ധി പ്രിയങ്ക് ഖാർഗെ, കഴിഞ്ഞ 100 വർഷമായി നിങ്ങൾക്കും നിങ്ങളുടെ പാർട്ടിക്കും ആർഎസ്‌എസിനെതിരെ ഒരു ദേശീയ അജണ്ടയുണ്ട്. നിങ്ങളുടെ വേദന ഞങ്ങൾ മനസ്സിലാക്കുന്നു. പിഎഫ്‌ഐ, സിമി, ഹമാസ് എന്നിവയെക്കുറിച്ച് നിങ്ങൾ ഒന്നും പറയില്ല, പക്ഷേ ആർഎസ്‌എസിനെക്കുറിച്ച് അത് ഒരു ദേശീയ സംഘടനയായതിനാൽ നിങ്ങൾ നാവ് ഉയർത്തുന്നു .” പൂനവല്ല പറഞ്ഞു.
















