മാറ്റം 2026: തെരഞ്ഞെടുപ്പ് വിശേഷങ്ങൾ
തിരുവനന്തപുരം: എല്ലാ സീറ്റിലും ബിജെപിയുടെ സാന്നിദ്ധ്യത്തോടെ ത്രികോണ മത്സരമാകും. മറ്റുരണ്ടു മുന്നണികളും ഒത്തുകളിക്കുമെന്നറിയാം. ഞങ്ങളെ സംബന്ധിച്ച് ഈ രണ്ടുമുന്നണികളും ഒന്നാണ്, പേര് രണ്ട് ആണെന്നേയുള്ളു, ഞങ്ങൾക്കും വോട്ടർമാർക്കും ഈ കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് പ്രഖ്യാപിച്ച 47 പേരുടെ പട്ടികയിൽ,
ഇതുവരെ ഒരു കേന്ദ്രമന്ത്രി, 2 മുൻ കേന്ദ്രമന്ത്രിമാർ, 4 ക്രിസ്ത്യൻ സ്ഥാനാർത്ഥികൾ, 2 ബിജെപി മുൻ അദ്ധ്യക്ഷന്മാർ, ഏഴു വനിതകൾ, 2 പട്ടിക വർഗ്ഗവിഭാഗക്കാരും 7 പട്ടിക ജാതിക്കാരുമാണ് പട്ടികയിൽ.
വരുന്ന രണ്ടു ദിവസത്തിൽ ബിജെപിയുടെ മുഴുവൻ സ്ഥാനാർത്ഥികളേയും പ്രഖ്യാപിക്കും.
ബിഡിജെഎസ്, ട്വന്റി-20 ഘടകകക്ഷികളുടെ സ്ഥാനാർത്ഥികളെ വൈകാതെ പാർട്ടികൾ പ്രഖ്യാപിക്കും, ബിജെപി അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
















