42-ാം വയസ്സിലും സിംഗിളാണ് നടി തൃഷ. അതിനിടയിൽ വിവാഹത്തോളമെത്തിയെന്ന് പറയപ്പെടുന്ന ചില പ്രണയങ്ങളുണ്ടായിരുന്നു അവർക്ക്. താരങ്ങളായ റാണ ദഗ്ഗുബാട്ടി, ചിമ്പു എന്നിവരുമായി പല കാലത്ത് തൃഷ പ്രണയത്തിലാണെന്നും ഗോസിപ്പുകളുണ്ടായി. ചിമ്പുവുമായുള്ള പ്രണയം വിവാഹത്തിലെത്തുമെന്ന് വരെ ഒരു ഘട്ടത്തിൽ പ്രചരണമുണ്ടായി. എന്നാൽ, തങ്ങൾ അടുത്തസുഹൃത്തുക്കളാണെന്നാണ് ഇരുവരും എപ്പോഴും പറഞ്ഞത്. വിജയുമായി തൃഷ അടുപ്പത്തിലാണെന്ന വാർത്തകളും നിലവിൽ പ്രചരിക്കുന്നുണ്ട് .
ഇപ്പോഴിതാ താൻ ആരെയും വേർപിരിച്ചിട്ടില്ലെന്ന തൃഷയുടെ പ്രസ്താവനയാണ് മാധ്യമങ്ങളിൽ ചർച്ചയാകുന്നത് . *പൊന്നിയിൻ സെൽവൻ* എന്ന സിനിമയുടെ പ്രമോഷണൽ ടൂറിനിടെ തൃഷ സംസാരിക്കുന്ന വീഡിയോ ക്ലിപ്പാണ് ഓൺലൈനിൽ ട്രെൻഡായിരിക്കുന്നത് . അഭിമുഖത്തിൽ, “ഞാൻ ഒരിക്കലും ഒരു പ്രണയ ജോഡിയെ വേർപെടുത്തിയിട്ടില്ല. അതിനർത്ഥം ഞാൻ ഒരുതരം ‘നല്ല പെൺകുട്ടി’ ആണെന്നല്ല. മറ്റുള്ളവരുടെ പ്രണയ ജീവിതങ്ങളിൽ എനിക്ക് താൽപ്പര്യമില്ല, അല്ലെങ്കിൽ ഞാൻ ഒരിക്കലും അവയിൽ ഇടപെട്ടിട്ടില്ല. നേരെമറിച്ച്, ചില ദമ്പതികളെ ഒരുമിച്ച് കൊണ്ടുവരാൻ ഞാൻ സഹായിച്ചിട്ടുണ്ട്.” രവി മോഹന്റെ പ്രണയം ശക്തിപ്പെടുത്താൻ സഹായിക്കുന്നതിൽ താൻ ഒരു പങ്കു വഹിച്ചതായും അവർ പറഞ്ഞു.












