ആലപ്പുഴ: കഴിഞ്ഞ ദിവസം തനിക്കെതിരെ സി പി എം നടത്തിയ പ്രകടനത്തെ പരിഹസിച്ച് ജി സുധാകരന്‍. ഒരു സ്വതന്ത്രനായ തന്നെ നേരിടാന്‍ ഇത്ര വലിയ കോലാഹലം ആവശ്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.
5,000 പേര്‍ പരിപാടിയില്‍ പങ്കെടുക്കും എന്നാണ് പറഞ്ഞത്. എന്നാല്‍ പാര്‍ട്ടി മെമ്പര്‍മാര്‍ പകുതി പോലും പരിപാടിയില്‍ പങ്കെടുത്തില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
തനിക്കെതിരെ നടത്തിയ പൊതുയോഗത്തിലും റാലിയിലും ഭീഷണി മുഴക്കി.നിലവിലെ ജില്ലാ സെക്രട്ടറി നാസറിന് മുമ്പേ പാര്‍ട്ടിയിലെത്തിയ ആളാണ് താന്‍. ആ നാസറാണ് തന്നെ കൈകാര്യം ചെയ്യുമെന്ന് പറയുന്നതെന്നും ജി സുധാകരന്‍ പരിഹസിച്ചു.
സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജി സുധാകരനെതിരെ പ്രകടനവും യോഗവും കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. വി എസ് അച്യുതാനന്ദന്റെ വീടിന് സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം സുധാകരന്റെ വീടിന് മുന്നിലൂടെയാണ് കടന്നു പോയത്.
















