തിരുവനന്തപുരം:സെക്രട്ടേറിയറ്റിലേക്ക് കാര്‍ ഓടിച്ച് കയറ്റിയ യുവാക്കള്‍ പിടിയിലായി.മൂന്ന് പേരാണ് പിടിയിലായത്. കന്റോണ്‍മെന്റ് ഗേറ്റ് വഴിയാണ് സെക്രട്ടേറിയറ്റിലേക്ക് കാര്‍ ഓടിച്ച് കയറ്റിയത്.
സുരക്ഷ ഉദ്യോഗസ്ഥര്‍ കൈ കാണിച്ചപ്പോള്‍ കാര്‍ വെട്ടിച്ചു. മൂന്ന് പേരും മദ്യപിച്ച അവസ്ഥയിലാണ്. സെക്രട്ടേറിയറ്റിന്റെ ഗേറ്റ് ശ്രദ്ധിച്ചില്ലെന്നാണ് യുവാക്കള്‍ പൊലീസിനോട് പറഞ്ഞത്.ഗൂഗിള്‍ മാപ്പ് നോക്കി വണ്ടി ഓടിച്ചപ്പോള്‍ തെറ്റിപ്പോയതാണെന്നും പറഞ്ഞു.
എറണാകുളത്ത് നിന്നും വന്ന യുവാക്കള്‍ കഴക്കൂട്ടത്തേക്ക് പോകുകയായിരുന്നു.
















