തിരുവനന്തപുരം: 2026-27 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ നല്‍കിയ പേര്, ഫോട്ടോ, ഒപ്പ്, പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ് എന്നിവയിലെ പിഴവുകള്‍ പരിശോധിക്കുന്നതിനും തിരുത്തുന്നതിനുമുള്ള അവസരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകര്‍ www.cee.kerala.gov.in ലെ ‘KEAM-2026 Candidate Portal’ ലിങ്ക് വഴി അപേക്ഷാ നമ്പറും പാസ്വേഡും നല്‍കി ലോഗിന്‍ ചെയ്യണം. പ്രൊഫൈല്‍ പേജില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ പേര്, ഫോട്ടോ, ഒപ്പ്, പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ പോരായ്‌മകള്‍ ഉള്ളവര്‍ക്ക് ‘Memo details’ മെനു ക്ലിക്ക് ചെയ്ത് അവ മനസ്സിലാക്കാം. ഇത്തരത്തില്‍ തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ ശരിയായ ഫോട്ടോ, ഒപ്പ്, പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ് എന്നിവ മാര്‍ച്ച് 21 വൈകിട്ട് 5ന് മുന്‍പായി വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്ത് പ്രശ്നങ്ങള്‍ പരിഹരിക്കണം. കൂടുതല്‍വിവരങ്ങള്‍ക്ക്: 0471-2332120, 0471-2338487, 0471-2525300.
















