തൃശൂര്‍: വെള്ളറക്കാട് 84കാരിയായ കാര്‍ത്യായനിയെ കടിച്ചു കൊന്ന നായയ്‌ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. നായയുടെ ജഡം മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയില്‍ എത്തിച്ച് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഇതു വ്യക്തമായത്. മറ്റു മറ്റു മൂന്ന് പേരെയും രണ്ട് വളര്‍ത്തുനായ്‌ക്കളെയും ഈ നായ കടിച്ചിരുന്നു.
അതേസമയം കഴുത്തിനേറ്റ കടിയാണ് കാര്‍ത്യായനിയുടെ മരണകാരണമെന്നാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. ഇന്നലെ വൈകിട്ടാണ് കിടപ്പ് രോഗിയായ കാര്‍ത്യായനിയെയും വീട്ടിലുണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകനെയും വീട്ടില്‍ കയറി നായ ആക്രമിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെ റബര്‍ തോട്ടത്തില്‍ വച്ച് നായയെ നാട്ടുകാര്‍ തല്ലിക്കൊന്നിരുന്നു.
















