കോഴിക്കോട് : പ്രണയം നടിച്ച് 21 കാരിയെ വിവാഹം കഴിച്ച് മതം മാറ്റാൻ ശ്രമിച്ച മുസ്ലീം യുവാവ് കസ്റ്റഡിയിൽ . കക്കാടം പൊയിൽ സ്വദേശി ഷാഹുൽ ഹമീദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് . മതം മാറാൻ വിസമ്മതിച്ചതോടെ യുവതിയെയും കൈക്കുഞ്ഞിനെയും ഉപേക്ഷിച്ച് ഷാഹുൽ ഹമീദ് (27) കടന്നു കളയുകയായിരുന്നു.
തൃശൂർ സ്വദേശിയായ 21 കാരിയും ഷാഹുൽ ഹമീദും ഒരുമിച്ചായിരുന്നു ജോലി ചെയ്തിരുന്നത്. പരിചയം ഒടുവിൽ വിവാഹത്തിൽ എത്തുകയായിരുന്നു. വിവാഹത്തിന് മുൻപ് ഒരിക്കലും മതം മാറുന്ന കാര്യം ഷാഹുൽ ഹമീദ് പറഞ്ഞിരുന്നില്ലെന്ന് യുവതി പറയുന്നു.
യുവതിയെ വിശ്വസത്തിലെടുക്കാൻ ഗുരുവായൂർ അമ്പലനടയ്‌ക്ക് പുറത്ത് വച്ചായി വിവാഹം. അതിന് ശേഷം ഇരുവരും ഒന്നിച്ച് ജീവിക്കാൻ തുടങ്ങുകയും കുട്ടിയുണ്ടാവുകയും ചെയ്തു. വിവാഹത്തിന് ശേഷം മതം മാറാൻ യുവാവിന്റെ വീട്ടുകാർ നിരന്തരം സമ്മർദ്ദം ചെലുത്താൻ തുടങ്ങി.
കുഞ്ഞുണ്ടായതോടെ അമ്മയെയും കുഞ്ഞിനെയും അംഗീകരിക്കണമെങ്കിൽ ഇസ്ലാമതം സ്വീകരിക്കണമെന്നും ഇവർ നിർബന്ധം പിടിച്ചു. പൊന്നാനിയിലേക്ക് യുവതിയെ കൊണ്ടുപോകാനും ഇവർ ശ്രമിച്ചു. എന്നാൽ യുവതി വിസമ്മതിച്ചതോടെ ഷാഹുൽ ഹമീദ് ഇവരെ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.
പിന്നീട് യുവാവ് ക്രിസ്ത്ര്യൻ പെൺകുട്ടിയേയും പ്രണയ കെണിയിൽപ്പെടുത്താൻ ശ്രമിച്ച വിവരം 21 കാരി അറിയുകയും പൊലീസിനെ സമീപിക്കുകയുമായിരുന്നു. തിരുവമ്പാടി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ മതം മാറ്റാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതി ഉൾപ്പെടുത്താതെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
















