കൊച്ചി: കേരള ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മീഡിയ റൂം അനുവദിക്കാനുള്ള നീക്കം ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിച്ചു.മീഡിയ റൂം തുറക്കേണ്ടതില്ലെന്ന് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ഏകകണ്ഠമായി തീരുമാനമെടുത്തു.
ഹൈക്കോടതി ഔദ്യോഗിക പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും മാധ്യമപ്രവര്‍ത്തകര്‍ക്ക് കൃത്യമായ വിവരങ്ങള്‍ കൈമാറുന്നതിനുമായി മീഡിയ ബ്രിഫിംഗ് സെന്റര്‍ സ്ഥാപിക്കാനായിരുന്നു ഹൈക്കോടതി ഭരണവിഭാഗം ലക്ഷ്യമിട്ടത്.കോടതി നടപടികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൂടുതല്‍ സുതാര്യമായി മാധ്യമങ്ങളിലെത്തിക്കാന്‍ മീഡിയ റൂം സഹായിക്കുമെന്ന വിലയിരുത്തലാണ് ഉണ്ടായിരുന്നത്.തുടര്‍ന്ന് ഹൈക്കോടതി അധികൃതര്‍ അഭിഭാഷക അസോസിയേഷന്റെ അഭിപ്രായം തേടി.
നേരത്തെ അഭിഭാഷകരും മാധ്യമങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്ന പശ്ചാത്തലത്തില്‍ ഈ വിഷയം സങ്കീര്‍ണമായിരുന്നു.അഭിഭാഷക അസോസിയേഷന്റെ കടുത്ത വിയോജിപ്പ് അറിയിച്ചതോടെയാണ് ഈ നീക്കത്തില്‍ നിന്ന് പിന്മാറാന്‍ അധികൃതര്‍ തീരുമാനിച്ചത്.
















