കൊച്ചി : അമ്മയായി ഭാരതത്തെ തന്നെ കാണുന്ന യോഗിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് നടൻ മോഹൻലാൽ . ശരത് ഭട്ടതിരിപ്പാടുമായി നടത്തിയ പോഡ്കാസ്റ്റിലാണ് മോഹൻലാൽ മോദിയെ കുറിച്ച് സംസാരിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ബിജെപി നേതാവ് യുവരാജ് ഗോകുലും ഇതിന്റെ ദൃശ്യങ്ങൾ പങ്ക് വച്ചിട്ടുണ്ട്.
‘ നരേന്ദ്രമോദി….
അദ്ദേഹം സ്നേഹമാണ്…. യോഗിയാണ്….
അമ്മയെ ഒരുപാട് സ്നേഹിക്കുന്ന മനുഷ്യനാണ്…. ആ അമ്മയായി അദ്ദേഹം ഭാരതത്തെ തന്നെ കാണുന്നു….‘ എന്ന മോഹൻലാലിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത് . മോദി വെറുമൊരു രാഷ്‌ട്രീയക്കാരൻ മാത്രമല്ലെന്നും അദ്ദേഹം രാജ്യത്തെ മുന്നോട്ട് നയിക്കുന്ന നേതാവാണെന്നും മോഹൻലാൽ പറയുന്നു.
ഒപ്പം നിൽക്കുന്നവരിലേയ്‌ക്ക് സ്നേഹം പ്രസരിപ്പിക്കുന്നയാളാണ് അദ്ദേഹം . ഈഗോയോ, വിദ്വേഷമോ ഇല്ല , സ്നേഹം മാത്രം പങ്ക് വയ്‌ക്കുന്ന നേതാവാണ് അദ്ദേഹം . അമ്മയായി അദ്ദേഹം ഭാരതത്തെ തന്നെ കാണുന്നു അത് അദ്ദേഹത്തിന്റെ ഏറ്റവും ഗുണങ്ങളിലൊന്നാണെന്നും മോഹൻലാൽ പറയുന്നു.
















