ആലപ്പുഴ : ജി സുധാകരനെ അനുനയിപ്പിക്കാന്‍ തിരക്കിട്ട നീക്കത്തിലാണ് സിപിഎം. ജില്ലാ സെക്രട്ടറി നാസറിന്റെ നേതൃത്വത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ജി സുധാകരന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അനുനയനീക്കമെന്നാണ് സൂചന. ജി സുധാകരനെ മുഖ്യമന്ത്രി ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയ നേതാക്കള്‍ സുധാകരന്‍ പാര്‍ട്ടിക്കൊപ്പമെന്നാണ് പറഞ്ഞത്. സാധാരണ കൂടിക്കാഴ്ച മാത്രമെന്നും പ്രതികരിച്ചു. വാര്‍ത്താസമ്മേളനം നടത്തുമെങ്കില്‍ പറയാനുള്ളത് പറയട്ടെ എന്നും നേതാക്കള്‍ വ്യക്തമാക്കി. അതേസമയം, വാര്‍ത്താസമ്മേളനം ഉപേക്ഷിക്കില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് സുധാകരന്‍.
ജി സുധാകരന്‍ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്നാണ് വിവരം.അങ്ങനെയെങ്കില്‍ പിന്തുണ നല്‍കുന്ന കാര്യം യു ഡി എഫ് ആലോചിക്കുന്നുണ്ട്.
സി പി എം അംഗത്വം പുതുക്കുന്നില്ലെന്ന ജി സുധാകരന്റെ പ്രഖ്യാപനം നേരത്തേ വന്നിരുന്നു.
















