കൊട്ടാരക്കര. സ്‌നേഹിക്കാന്‍ കഴിയുന്ന രാഷ്‌ട്രീയമാണ് നമ്മുടെ നാടിനാവശ്യമെന്ന് കവിയും എഴുത്തുകാരിയുമായ ബൃന്ദ പറഞ്ഞു. കൊട്ടാരക്കരയില്‍ മഹിളമോര്‍ച്ച സംഘടിപ്പിച്ച വനിതദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇന്ന് നമ്മുടെ യുവത്വം മാറിയിരിക്കുന്നു. മാറിയ സമൂഹത്തെ തിരികെ കൊണ്ടുവരാന്‍ വലിയ കൗണ്‍സിലിംഗ് ആവശ്യമുണ്ട്. അതിന് സ്ത്രീസമൂഹത്തിന് ഒരു പാട് ചെയ്യാനുണ്ടന്നും അവര്‍ പറഞ്ഞു.വരും തലമുറക്ക് മാതൃകയാകേണ്ട രാഷ്‌ട്രീയനേതാക്കള്‍ തന്നെ തെറ്റായ സന്ദേശം നല്‍കുന്നു.
പ്രണയത്തിന് പ്രായമില്ല .എപ്പോഴും പ്രണയിക്കാം പക്ഷേ മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചാകരുതെന്നും അവര്‍ പറഞ്ഞു. മഹിളമോര്‍ച്ച ജില്ല ജനറല്‍സെക്രട്ടറി പ്രീയങ്ക അധ്യക്ഷയായിരുന്നു. ബിജെപി ജില്ല പ്രസിഡന്റ് രാജിപ്രസാദ്, പ്രഭാരി ടി.ആര്‍.അജിത്കുമാര്‍,ജനറല്‍ സെക്രട്ടറിമാരായ എ.ആര്‍.അരുണ്‍.ആലുംചേരി ജയചന്ദ്രന്‍,നെടുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിദ്യകരുവായം.മഹിളമോര്‍ച്ച നേതാക്കളായ സുധ, ഷിജിലാല്‍, അര്‍ച്ചന ബാഹുലേയന്‍, രമ്യ,ബിന്ദു അജി എന്നിവര്‍ സംസാരിച്ചു.
















