ലണ്ടന്‍: സൈപ്രസിലെ ബ്രിട്ടന്റെ വ്യോമതാവളത്തിലുണ്ടായ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണത്തില്‍ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്ന ബ്രിട്ടീഷ് സര്‍ക്കാര്‍, ഏറെ ദിവസങ്ങള്‍ക്കുശേഷം യുദ്ധക്കപ്പലായ എച്ച്എംഎസ് ഡ്രാഗണ്‍ കിഴക്കന്‍ മെഡിറ്ററേനിയനിലേക്ക് അയച്ചു.
ഗള്‍ഫിലുടനീളം ഇറാന്‍ പ്രതികാര ആക്രമണം ആരംഭിച്ചതിന് ദിവസങ്ങള്‍ക്കുള്ളില്‍ സഖ്യകക്ഷികളായ ഗ്രീസില്‍ നിന്നും ഫ്രാന്‍സില്‍ നിന്നുമുള്ള സൈനിക കപ്പലുകള്‍ ഈ മേഖലയില്‍ വിന്യസിച്ചിരുന്നു. ആക്രമണമുണ്ടായിട്ടും ബ്രിട്ടന്‍ യുദ്ധക്കപ്പല്‍ അയയ്‌ക്കാന്‍ താമസിച്ചതില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. ലെബനനില്‍ നിന്നോ ഇറാഖില്‍ നിന്നോ വിക്ഷേപിച്ചതായി കരുതുന്ന ഇറാനിയന്‍ നിര്‍മ്മിത ഡ്രോണ്‍ ആണ് സൈപ്രസിലെ ബ്രിട്ടന്റെ വ്യോമതാവളത്തെ ആക്രമിച്ചത്.











