ന്യൂയോര്‍ക്ക്: ഹോര്‍മുസ് കടലിടുക്ക് ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗള്‍ഫിനെ ഒമാന്‍ ഉള്‍ക്കടലുമായി ബന്ധിപ്പിക്കുന്ന ഹോര്‍മുസ് കടലിടുക്ക് എണ്ണ ഉല്‍പ്പാദകര്‍ക്ക് പ്രധാന ഗതാഗത മാര്‍ഗമാണ് . ഇത് എക്കാലത്തും തുറന്ന നിലയില്‍ നിലനിര്‍ത്തുകയാണ് ലക്ഷ്യമെന്ന് ട്രംപ് പറയുന്നു.
യുഎസ്-ഇസ്രായേല്‍ ആക്രമണത്തിന് പ്രതികാരമായി ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എണ്ണക്കപ്പലുകളെ അടക്കം ആക്രമിക്കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് മൂലം ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗം തടസപ്പെട്ടിരിക്കുകയാണ്.
















