തിരുവനന്തപുരം: അദ്ധ്യാപകര്‍ക്കായുള്ള കെ-ടെറ്റ് പരീക്ഷയ്‌ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 16 വരെ ദീര്‍ഘിപ്പിച്ചു. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 7 വരെ അപേക്ഷ സമര്‍പ്പിച്ചതില്‍ തെറ്റ് സംഭവിച്ചിട്ടുള്ളവര്‍ക്ക് https://ktet.kerala.gov.in ലെ CANDIDATE LOGIN വഴി തിരുത്തലുകളും നടത്താം. അപേക്ഷ പരിപൂര്‍ണ്ണമായി സമര്‍പ്പിച്ച എല്ലാവരും ആപ്ലിക്കേഷന്‍ നമ്പറും ഐഡിയും നല്‍കി CANDIDATE LOGIN ചെയ്ത് നല്‍കിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും APPLICATION EDIT ലിങ്കിലൂടെ പരിശോധിക്കണം. നിര്‍ദ്ദിഷ മാതൃകയിലുള്ള ഫോട്ടോ ഉള്‍പ്പെടുത്തുന്നത് കൂടാതെ അപേക്ഷയില്‍ നല്‍കിയിട്ടുളള ലാംഗ്വേജ്, ഓപ്ഷണല്‍ സബ്ജക്ടുകള്‍, വിദ്യാഭ്യാസ ജില്ല, അപേക്ഷാര്‍ത്ഥികളുടെ പേര്, രക്ഷകര്‍ത്താവിന്റെ പേര്, ജെന്‍ഡര്‍, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയും തിരുത്താം.
















