അഹമ്മദാബാദ് ; യുവതിയെ ലൗ ജിഹാദിൽ കുടുക്കി വിവാഹം നടത്താനുള്ള ശ്രമം തടഞ്ഞ് ഹിന്ദു സംഘടന . അഹമ്മദാബാദ് നഗരത്തിലെ ഘികന്ത പ്രദേശത്തെ ജില്ലാ രജിസ്ട്രാർ ഓഫീസിലാണ് സംഭവം. വിവാഹം മറ്റാരും അറിയാതിരിക്കാൻ അഭിഭാഷക വേഷത്തിലാണ് ഹിന്ദു പെൺകുട്ടിയെ രജിസ്ട്രാർ ഓഫീസിൽ എത്തിച്ചത്.
കത്വാഡ സ്വദേശിയായ സൽമാൻ മൻസൂരിയാണ് പെൺകുട്ടിയെ വീട്ടുകാർ പോലും അറിയാതെ തട്ടിക്കൊണ്ടുവന്ന് കല്യാണം രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചത് . എന്നാൽ വിവരമറിഞ്ഞെത്തിയ ഹിന്ദുസംഘടന പ്രവർത്തകർ നടപടികൾ തടഞ്ഞു. ഇതിനിടെ പെൺകുട്ടിയുടെ വീട്ടുകാരും സ്ഥലത്തെത്തിയതോടെ സ്ഥിതി സംഘർഷഭരിതമായി.
പെൺകുട്ടിയെ അഭിഭാഷക വേഷം ധരിപ്പിച്ച് കൊണ്ടുവന്നതിനെതിരെ പ്രതിഷേധവുമായി സമീപത്തെ അഭിഭാഷകരുമെത്തി. പൊലീസിലും പരാതി നൽകിയതോടെ പൊലീസ് സ്ഥലത്തെത്തി. മകളെ ആരുമറിയാതെ തട്ടിക്കൊണ്ടു വന്നതാണെന്നും, ലൗജിഹാദിൽ കുടുക്കിയതാണെന്നും മാതാപിതാക്കൾ പറഞ്ഞു. പ്രശ്നം ചർച്ച ചെയ്ത് അവസാനിപ്പിക്കാമെന്ന നിലപാടിൽ പൊലീസ് ഇരു കൂട്ടരെയും സ്റ്റേഷനിലേയ്‌ക്ക് കൊണ്ടുപോയതോടെയാണ് സംഘർഷത്തിന് അയവ് വന്നത്.
















