പ്രാഗ്: നിലവിലെ ചെസ് ലോക ചാമ്പ്യന്‍ ഡി. ഗുകേഷിനെ കീഴടക്കി അരവിന്ദ് ചിദംബരം. പ്രാഗ് ഇന്റര്‍ നാഷണല്‍ ചെസ് ഫെസ്റ്റിവലില്‍ ആണ് നിലവിലെ ജേതാവ് കൂടിയായ അരവിന്ദ് ലോക ചാമ്പ്യനെ കീഴടക്കിയത്. മത്സരത്തിന്റെ മാസ്റ്റര്‍ സെക്ഷന്റെ ആറാം റൗണ്ടിലായിരുന്നു ഗുകേഷിന്റെ പരാജയം. 2024 ഡിസംബറില്‍ ആണ് ഗുകേഷ് ലോക ജേതാവായത്. ഈ വമ്പന്‍ നേട്ടത്തിന് ശേഷം സമീപകാലത്ത് ഗുകേഷ് അതിനൊത്ത പ്രകടനം നിലനിര്‍ത്താന്‍ പാടുപെടുന്ന കാഴ്‌ച്ചയാണ് കാണുന്നത്.















