ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരികൊള്ളുമ്പോൾ ഏതാണ്ട് അതേസമയത്ത് തുടങ്ങിയ പാകിസ്താൻ അഫ്ഗാനിസ്ഥാൻ സംഘർഷവും ശമനമില്ലാതെ തുടരുന്നു. തിങ്കളാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി 67 താലിബാൻകാരെ പാക് സേന വധിച്ചു.
തെക്കുപടിഞ്ഞാറൻ അതിർത്തിയിലെ 16 പ്രദേശങ്ങളിൽ താലിബാൻ ആക്രമണത്തെ പാക്കിസ്ഥാൻ പ്രതിരോധിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പാക്-അഫ്ഗാൻ സംഘർഷം ആരംഭിച്ചത്.












