ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങൾ ഗൾഫ് മേഖലയിലാകെ ജനജീവിതത്തെ ബാധിച്ചിരിക്കുകയാണ്. യുഎഇ ഉൾപ്പെടെ പ്രധാന ഗൾഫ് രാജ്യങ്ങളിലുടനീളം ആശങ്കയുടെ അന്തരീക്ഷമാണ് നിലനിൽക്കുന്നത്.ഇതിനിടെ, താൻ ഉദ്‌ഘാടനത്തിനു പോയതിന്റെ അടുത്താണ് മിസൈൽ വീണതെന്ന് രേണു സുധി പറയുന്നു.
ബഹ്റൈനിൽ താൻ സന്ദർശിച്ച സ്ഥലത്തിന് സമീപം തന്നെ ഇറാന്റെ മിസൈൽ പതിച്ചതായാണ് രേണു സുധി വ്യക്തമാക്കുന്നത്. സംഭവം ഏറെ ഭീതിയുണ്ടാക്കിയെന്നും അവർ പറയുന്നു.ഞാൻ ഉദ്ഘാടനത്തിന് പോയ ഹൂറ എക്സിബിഷൻ റോഡിന് തൊട്ടടുത്ത്, പരിചയക്കാർ താമസിക്കുന്നതിന് അടുത്താണ് ഒരു മിസൈൽ വന്ന് വീണതും കത്തുന്നതുമൊക്കെ. വലിയ സ്ഫോടനം ആയിരുന്നു. അത് കണ്ടിട്ട് എനിക്ക് ഭയങ്കര സങ്കടമായി. കാരണം എനിക്ക് അറിയാവുന്നവരാണ് അവിടെ ഉള്ളവർ എല്ലാം. ആർക്കും ഒന്നും വരുത്തല്ലേ എന്നാണ് പ്രാർഥന എന്ന് അവർ പറഞ്ഞു. അതേസമയം, ഇവർക്കെതിരെ സോഷ്യൽ മീഡിയയിൽ കനത്ത ആരോപണങ്ങളാണ് ഉയരുന്നത്. ഇവരുടെ ചില റീലുകൾ അതിരുകൾ ലംഘിക്കുന്നെന്ന് കൂടെ നടന്നവർ വരെ വ്യക്തമാക്കി കഴിഞ്ഞു.












