തിരുവനന്തപുരം: ദളിത് ക്രൈസ്തവരെ പട്ടിക വിഭാഗമായി പരിഗണിക്കണമെന്ന ജസ്റ്റിസ് ജെ ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ മതപരിവര്‍ത്തനത്തിന് പരോക്ഷമായ പ്രോല്‍സാഹനമാകുമെന്ന് വിമര്‍ശനം. പട്ടിക വിഭാഗത്തില്‍നിന്ന് മതപരിവര്‍ത്തനം ചെയ്ത ക്രൈസ്തവര്‍ക്കായി പ്രത്യേക കമ്മീഷന്‍ രൂപീകരിക്കണമെന്നും പട്ടിക വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം അവര്‍ക്കും നല്‍കണമെന്നുമാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. എസ്‌സി എസ്്ടി അട്രോസിറ്റി ആക്ട് പ്രകാരമുള്ള നിയമപരിരക്ഷയും ആനുകൂല്യങ്ങളും നഷ്ടപരിഹാരവും നല്‍കണം. മതപരിവര്‍ത്തനം ചെയ്ത ക്രൈസ്തവര്‍ക്കും സൗത്ത് ഇന്ത്യ യുണൈറ്റഡ് ചര്‍ച്ചിനും പ്രത്യേകമായി സംവരണം നല്‍കണം . മതപരിവര്‍ത്തനം ചെയ്ത് ക്രിസ്ത്യാനികളായവര്‍ക്കും നാടാര്‍ ക്രിസ്ത്യാനികള്‍ക്കും പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തിന് ഉള്‍പ്പെടെ പ്രത്യേക സംവരണ ക്വാട്ട അനുവദിക്കണം. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തി സംവരണത്തിലെ കുറവ് നികത്തണമെന്നും ശുപാര്‍ശയുണ്ട്.
















