ന്യൂയോര്‍ക്ക് : ഇറാന്റെ പുതിയ നേതൃത്വം തന്നോട് ചര്‍ച്ചയ്‌ക്ക് ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.
‘അവര്‍ക്ക് സംസാരിക്കാന്‍ ആഗ്രഹമുണ്ട്, ഞാന്‍ സംസാരിക്കാമെന്ന് സമ്മതിച്ചിട്ടുമുണ്ട്. വളരെ പ്രായോഗികവും ചെയ്യാന്‍ എളുപ്പവുമായ ഈ കാര്യം അവര്‍ നേരത്തെ ചെയ്യണമായിരുന്നു. അവര്‍ ഏറെ നേരം കളഞ്ഞു,’ അറ്റ്‌ലാന്‌റിക് മാസികയ്‌ക്കു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
















