വത്തിക്കാന്‍ സിറ്റി: യുദ്ധം അവസാനിപ്പിക്കണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ചര്‍ച്ചയ്‌ക്ക് അദ്‌ദേഹം ആഹ്വാനം ചെയ്തു.
ആയുധങ്ങള്‍ സര്‍വനാശവും മരണവും വേദനയും മാത്രമാണ് സമ്മാനിക്കുക. എന്നാല്‍ സമാധാനത്തിന് വളരെ യുക്തിഭദ്രവും ഉത്തരവാദിത്വബോധവുമുള്ള സംവാദങ്ങളാണ് വേണ്ടത്. ഈ ഘട്ടത്തില്‍ അത്തരത്തിലുള്ള ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആക്രമണം അവസാനിപ്പിക്കാന്‍ രാജ്യങ്ങള്‍ തയ്യാറാകണം.അതല്ലെങ്കില്‍ പരിഹരിക്കാന്‍ കഴിയാത്ത വിധത്തിലേക്ക് കാര്യങ്ങള്‍ കൈവിട്ട് പോകും.ആയുധങ്ങള്‍ക്ക് സമാധാനം കൊണ്ടുവരാനാകില്ലെന്നും ഞായറാഴ്ചയിലെ ധ്യാന പ്രസംഗത്തിനിടെ മാര്‍പാപ്പ പറഞ്ഞു.
















