ഒരു യുഗം തൊഴുതാലും തീരാത്ത ദുരിതങ്ങള്‍ ഒഴിക്കുന്ന
ചോറ്റാനിക്കര മകം നാളെ. കുംഭത്തിലെ ഉത്രം ആറാട്ടായി നടത്തുന്ന ഉത്സവത്തിന്റെ ഏഴാം ദിവസം ഉച്ചയ്‌ക്ക് രണ്ട് മണിയോടെ ആണ് തങ്ക ഗോളക ചാര്‍ത്തി സര്‍വ്വാലങ്കാരത്തോടെ തിരുനട തുറക്കുക. ഭക്തമനസ്സില്‍ നിന്നും ഉയരുന്ന അമ്മേ നാരായണ വിളികളാല്‍ ഭക്തരെ മുറുകെ പിടിക്കുന്ന അമ്മ പുഞ്ചിരിയുമായി സര്‍വ്വരെയും വരവേല്‍ക്കും. രാത്രി പത്ത് മണി വരെ അണമുറിയാത്ത ഭക്തപ്രവാഹം. ചോറ്റാനിക്കര ദേശം മുഴുവന്‍ നാനാ ദിക്കില്‍ നിന്നും വരുന്നവരെ കൊണ്ട് നിറയും. വിദ്യയുടെയും കലയുടെയും ശക്തിയുടെയും സമ്പത്തിന്റെയും ഉറവിടമായ ദേവി ഏവരുടെയും ഉള്ളു തുറന്ന വിളി കേള്‍ക്കും
വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ദുര്‍ഗ്ഗാ ഭഗവതി വിഭിന്ന ഭാവങ്ങളില്‍ ഭക്തര്‍ക്കു ദര്‍ശനം നല്‍കും. ചോറ്റാനിക്കരയിലെ ശക്തിചൈതന്യത്തെ വണങ്ങാത്ത മലയാളികളില്ല. ഭക്തി
നിര്‍ഭരമായ അന്തരീക്ഷത്തില്‍ ദേവി വില്വമംഗലത്തു സ്വാമിയാര്‍ക്കു മുന്നില്‍ സര്‍വ്വാഭരണ വിഭൂഷിതയായി ദര്‍ശനം നല്‍കി.
അതാണ് ചോറ്റാനിക്കര മകം എന്ന പേരില്‍ പ്രസിദ്ധമായത്. കുംഭത്തിലെ ഉത്രം ആറാട്ടായി നടത്തുന്ന ഉത്സവത്തിന്റെ ഏഴാം ദിവസം ഉച്ചയ്‌ക്ക് രണ്ട് മണിയോടെ ആണ് തങ്ക ഗോളക ചാര്‍ത്തി സര്‍വ്വാലങ്കാരത്തോടെ തിരുനട തുറക്കുക.
ഭക്തമനസ്സില്‍ നിന്നും ഉയരുന്ന അമ്മേ നാരായണ വിളികളാല്‍ ഭക്തരെ മുറുകെ പിടിക്കുന്ന അമ്മ പുഞ്ചിരിയുമായി സര്‍വ്വരെയും വരവേല്‍ക്കും. രാത്രി പത്ത് മണി വരെ അണമുറിയാത്ത ഭക്തപ്രവാഹം. ചോറ്റാനിക്കര ദേശം മുഴുവന്‍ നാനാ ദിക്കില്‍ നിന്നും വരുന്നവരെ കൊണ്ട് നിറയും.
വിദ്യയുടെയും കലയുടെയും ശക്തിയുടെയും സമ്പത്തിന്റെയും ഉറവിടമായ ദേവി ഏവരുടെയും ഉള്ളു തുറന്ന വിളി കേള്‍ക്കും. ആനന്ദദായിനിയായ അതി മനോഹരിയായ ചോറ്റാനിക്കരയമ്മ സകലരുടെയും ശക്തിചൈതന്യമാണ്. എന്നും കലകളുടെ അരങ്ങേറ്റം നടക്കുന്ന മറ്റൊരു ക്ഷേത്രം കേരളക്കരയിലില്ല.
നിത്യേന നിര്‍മ്മാല്യത്തിന് ശേഷം വേദ മന്ത്രങ്ങളാലും പുണ്യാഹ മന്ത്രം കൊണ്ടും അമ്മയ്‌ക്ക് ജലത്താല്‍ മേല്‍ശാന്തി അഭിഷേകം നടത്തും. കൊടിയേറ്റു മുതല്‍ നിത്യേന വിവിധ ജലാശയത്തില്‍ ആറാടി വരുന്ന അമ്മയെ മേളത്തോടെയും കുരവയോടെയും ക്ഷേത്രത്തിലേക്കാനയിക്കും.
പ്രപഞ്ചത്തിന്റെ പരംപൊരുളായ കാര്‍ത്ത്യായനിയെ ദര്‍ശിച്ചാല്‍ ഒരു ജന്മം സഫലമായി എന്നത് സത്യമായ കാര്യമാണ്. അത്ഭുതങ്ങള്‍ ഘോഷയാത്ര നടത്തുന്ന ഈ പുണ്യസങ്കേതത്തില്‍ ഒരു ദര്‍ശനം തന്നെ ഭാഗ്യമാണ്. തീര്‍ത്താല്‍ തീരാത്ത ദുരിതങ്ങള്‍ ഈ സന്നിധിയില്‍ തീരും, ബാധകള്‍ പാഞ്ഞൊളിക്കും. കീഴ്‌ക്കാവിലെ ഗുരുതിയും പ്രശസ്തമാണ്.
പരമഭക്തനായ വില്വമംഗലത്തിന്റെ ദിവ്യദൃഷ്ടിയില്‍ സകല ക്ഷേത്രങ്ങളിലേയും ദേവീ ദേവന്മാര്‍ ദര്‍ശനം നല്‍കും.നട്ടുച്ച നേരത്തു പോലും ദേവി ദര്‍ശനം അസാദ്ധ്യമായ ഒന്നാണ്. പക്ഷേ വില്വമംഗലത്തിനെ അമ്മ അനുഗ്രഹിച്ചത് ഈ മുഹൂര്‍ത്തത്തിലാണ്. പൂമാലകളാലും സ്വര്‍ണ്ണ ഗോളകളാലും അമ്മ അണിഞ്ഞൊരുങ്ങി ഭക്തരെ കാണുവാന്‍ കാത്തിരിക്കും.
വയോവൃദ്ധര്‍ മുതല്‍ കുഞ്ഞുങ്ങള്‍ വരെ ഏറെ ത്യാഗം സഹിച്ച് അമ്മ തന്‍ ദര്‍ശനത്തിനു കാത്തിരിക്കയാണ്. കണ്ണീരൊഴുക്കി, കീര്‍ത്തനങ്ങള്‍ പാടി, കാരുണ്യവാരിധിയെ കാണാന്‍ ഇതാണവസരം. മകം ചോറ്റാനിക്കര അമ്മയുടെ മകം.
വനജാക്ഷിയംബികേ
കൈതൊഴുന്നേന്‍
വരമേറെ നല്‍കുന്ന ചോറ്റാനിക്കരയിലെ
വനജാക്ഷിയംബികയെത്തൊഴുന്നേന്‍.
നീറീടും മനമതില്‍ കുളിരായി വന്നെത്തും
നിത്യമാംകന്യക എന്റെയമ്മ.
ഉള്ളുതുറന്നു വിളിക്കുന്ന നേരത്തു
ഉത്സാഹമോടെയാ ദേവിയെത്തും.
അക്ഷരക്കൂട്ടുകള്‍ മുന്നില്‍ വരിവരിയായി
അമ്പുപോല്‍ വന്നു പിറന്നീടുന്നു.
കാരുണ്യവര്‍ഷത്താല്‍ കീര്‍ത്തിമതിയമ്മ
കനകങ്ങള്‍ ചാര്‍ത്തിയതെന്നും കാണാം.
നടയതില്‍ നിന്നു ഞാന്‍ ഒന്നു തൊഴുന്നേരം
നാദാത്മികയെന്നില്‍ ചേര്‍ന്നിരിക്കും.
ആടയും മാലയും നെയ് വിളക്കിന്‍ പ്രഭ
അമ്മയില്‍ നിത്യവും കണ്ടിടുന്നു.
പുഷ്പാഞ്ജലിയതിന്‍ ശക്തിയതെപ്പോഴും
പുണ്യമതായി വിളങ്ങിടുന്നു.
മന്ത്രത്താല്‍ വേദവും വാദ്യമികവതും
മായാഭഗവതി കേട്ടിരിക്കും.
ദീനത്താല്‍ ഏറെ വലയുന്നവര്‍ക്കായി
ദുര്‍ഗയാം ദേവി സഹായം നല്‍കും.
വിദ്യയതെല്ലതും അമ്മതന്‍ മുമ്പിലായി
വേണ്ടും വിധത്തിലായ് വച്ചീടിന്നു.
സ്വര്‍ണത്തിളക്കത്താല്‍ സാരമതിയമ്മ
സ്വക്ഷേത്രം തന്നില്‍ നിറഞ്ഞുനില്‍ക്കും.
അമ്മതന്‍ കാരുണ്യം എന്നും വന്നീടുന്നു
ആരിലും സൗഖ്യം പകര്‍ന്നിടുന്നു.
അമ്മേ നാരായണ, ദേവീ നാരായണ
ലക്ഷ്മീ നാരായണ, ഭേദ്ര നാരായണ.
പാലേലി മോഹന്‍
















