ഇടുക്കി: വഴിത്തര്‍ക്കം കൂട്ടയടിയില്‍ കലാശിച്ചതിനെ തുടര്‍ന്ന് ഒമ്പതുപേര്‍ക്ക് പരിക്ക്. രാജകുമാരി കുമ്പപ്പാറയിലുണ്ടായ സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
കുമ്പപ്പാറ മഠത്തിശേരി രാജു, മക്കളായ ടിന്‍സ്, ടിന്റോ ഷാജി കൊച്ചുകരോട്ട് എന്നിവര്‍ ചേര്‍ന്ന് അയല്‍വാസികളെ മര്‍ദ്ദിച്ചു എന്നാണ് പരാതി.മണപ്പാടം മുറിയില്‍ സുധ, മകള്‍ ശ്രുതി, സുധയുടെ സഹോദരി പൊന്നമ്മ, കണ്ണംകുന്നില്‍ ബിന്ദു, ഇവരുടെ 16 വയസുള്ള മകള്‍ എന്നിവരെ ആക്രമിച്ചെന്നാണ് പരാതി.
പൊന്നമ്മക്കും സുധയ്‌ക്കും മുഖത്തും ശരീരത്തിലും പരിക്കേറ്റു.വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.അക്രമം വിവരം അറിഞ്ഞരാജക്കാട് പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
















