ന്യൂദല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടതുമുന്നണിയുടെ പ്രചാരണം പിണറായി വിജയന്‍ നയിക്കും. സി പി എം പി.ബിയില്‍ ആണ് തീരുമാനം.
കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന പതിവ് സിപിഎമ്മിന് ഇല്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു.സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ മാര്‍ച്ച് ആദ്യ വാരം യോഗം ചേരും.സി പി എം സ്ഥാനാര്‍ത്ഥികളെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് നിര്‍ദ്ദേശിക്കുക. നാലഞ്ചു ദിവസത്തിനകം ആരെല്ലാം മല്‍സരിക്കും എന്നതിന്റെ പൂര്‍ണചിത്രം അറിയാനാകുമെന്ന് എം എ ബേബി പറഞ്ഞു.
ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരായ ആക്രമണത്തെ സിപിഎം പി ബി അപലപിച്ച് പ്രമേയം പാസാക്കി.ചിന്ത ജെറോം സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും എം എ ബേബി അവകാശപ്പെട്ടു.
















