കോട്ടയം: ഭര്‍തൃവീട്ടില്‍ നിന്ന് 35 പവന്‍ സ്വര്‍ണാഭരണങ്ങളും 30,000 രൂപയും മോഷ്ടിച്ച് മുങ്ങിനടന്ന യുവതി അറസ്റ്റില്‍. ചേര്‍ത്തല എസ്എല്‍പുരം കോര്‍ത്തുശ്ശേരില്‍ ആതിര (26) യാണ് അറസ്റ്റിലായത്.
തൈക്കാട്ടുശ്ശേരി മണപ്പുറം കൊച്ചുപറമ്പില്‍ രഘുനാഥന്റെ വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ഭര്‍ത്താവിന്റെ സഹോദരിയുടെ സ്വര്‍ണാഭരണങ്ങളുമാണ് കവര്‍ന്നത്. തുടര്‍ന്ന് പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു ആതിര.
പൂച്ചാക്കല്‍ പൊലീസ് എസ് എച്ച് ഒ ഷെഫീക്കിന്‌റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കോട്ടയത്തു നിന്ന് അറസ്റ്റ് ചെയ്തത്. ആതിരയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
















