കൊച്ചി :മറൈന്‍ ഡ്രൈവിലെ കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.എറണാകുളം സെന്‍ട്രല്‍ പൊലീസ് എത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു.
മറൈന്‍ ഡ്രൈവിലെ മഴവില്‍ പാലത്തിനടുത്താണ് പൂര്‍ണവളര്‍ച്ചയെത്തിയ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കായലിനോട് ചേര്‍ന്ന പ്രദേശങ്ങളും ഫ്‌ലാറ്റുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
കുഞ്ഞിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി മുറിയ്‌ക്കാത്ത നിലയിലാണ് മൃതദേഹം .
















