തിരുവനന്തപുരം: സൈബര്‍ ആക്രമണത്തിനെതിരെ എഴുത്തുകാരിയും സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറിയുമായ എംഎ ഷഹനാസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞതിന് പിന്നാലെ നിബു വര്‍ഗീസ് എന്നയാള്‍ സൈബര്‍ ഇടങ്ങളില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ തനിക്കെതിരെ മോശമായ ചിത്രങ്ങളും മറ്റും പ്രചരിപ്പിച്ചു വരികയാണെന്നാണ് പരാതി.
ഇതുമൂലം താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിയില്‍ പറയുന്നു.ഇത്
തനിക്ക് താങ്ങാന്‍ കഴിയുന്നതില്‍ അപ്പുറമാണെന്ന് എംഎ ഷഹനാസ് പരാതിയില്‍ പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും അനുയായിയാണ് നിബു വര്‍ഗീസ്.
ഇയാളുടെ പ്രൊഫൈല്‍ ലിങ്കും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്.നിബു വര്‍ഗീസിനെതിരെ
നടപടികള്‍ ഉണ്ടാകണമെന്നും ഷഹനാസ് ആവശ്യപ്പെടുന്നു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് പരാതി നല്‍കിയത്.














