ന്യൂദല്‍ഹി: എഐയുടെ നേട്ടങ്ങള്‍ മുഴുവന്‍ മനുഷ്യരാശിക്കും തുല്യമായി പങ്കിടണമെന്ന പ്രഖ്യാപനത്തോടെ ഭാരതം എഐ ഇംപാക്റ്റ് ഉച്ചകോടിക്ക് സമാപനം. ഭാരതം മുന്നോട്ടുവെക്കുന്ന ‘സര്‍വജന ഹിതായ, സര്‍വജന സുഖായ’ എന്ന ദര്‍ശനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രഖ്യാപനം. നിര്‍മിതബുദ്ധിയുടെ ഗുണഫലങ്ങള്‍ മാനവരാശി ഒന്നടങ്കം പങ്കിടുമ്പോള്‍ മാത്രമേ അതിന്റെ ലക്ഷ്യം പൂര്‍ണമാകൂവെന്ന് വിശ്വസിക്കുന്നുവെന്ന് പ്രഖ്യാപനം പറയുന്നു.
തുല്യത, പ്രാപ്യത, ആഗോള സഹകരണം എന്നിവയിലൂന്നി എല്ലാവര്‍ക്കും എഐ എന്നാണ് ആഹ്വാനം. നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട ആഗോള സഹകരണത്തിലെ സുപ്രധാന നാഴികക്കല്ലാണ് പ്രഖ്യാപനം. പ്രഖ്യാപനത്തില്‍ ഭാരതം, അമേരിക്ക, ബ്രിട്ടണ്‍, ബ്രസീല്‍, ചൈന, ഫ്രാന്‍സ്, റഷ്യ എന്നിവ ഉള്‍പ്പെടെ 86 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്‍ ഐഎഫ്എഡി എന്നീ സംഘടനകളും ഒപ്പുവെച്ചിട്ടുണ്ട്.
രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്തുക, ദേശീയ പരമാധികാരത്തെ ബഹുമാനിക്കുക, സുതാര്യവും വിശ്വസനീയവുമായ ചട്ടക്കൂടുകളിലൂടെ എഐ വികസിപ്പിക്കുക എന്നിവക്കാണ് ഊന്നല്‍. സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ചാലകശക്തിയായി നിര്‍മിതബുദ്ധിയെ മാറ്റുമെന്നും പ്രഖ്യാപനത്തിലുണ്ട്. നിര്‍മിതബുദ്ധിയെ എങ്ങനെ മാനവസേവനത്തിന് ഉപയോഗിക്കാമെന്ന് ചര്‍ച്ച ചെയ്യും.
നിര്‍ണായക വഴിത്തിരിവാണ് നിര്‍മിതബുദ്ധി. ഇതിന്റെ ഗുണഫലങ്ങള്‍ എല്ലാവരിലും എത്തിക്കണം.
ദല്‍ഹി പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചവര്‍
ഭാരതം നേതൃത്വം വഹിച്ച ആഗോള എഐ ഉച്ചകോടി പ്രഖ്യാപനത്തെ പിന്തുണച്ചത് 86 രാജ്യങ്ങളും രണ്ട് അന്താരാഷ്‌ട്ര സംഘടനകളും. പിന്തുണച്ച രാജ്യങ്ങള്‍/അന്താരാഷ്‌ട്ര സംഘടനകള്‍ എന്ന ക്രമത്തില്‍ : 1. അല്‍ബേനിയ, 2. അര്‍മേനിയ, 3. ആസ്ത്രേലിയ, 4. ഓസ്ട്രിയ 5. ബെല്‍ജിയം, 6. ഭൂട്ടാന്‍, 7. ബൊളീവിയ, 8. ബോട്സ്വാന, 9. ബ്രസീല്‍, 10. ബള്‍ഗേറിയ, 11. കംബോഡിയ, 12. കാനഡ, 13. ചിലി, 14. ചൈന, 15. ക്രൊയേഷ്യ, 16. ക്യൂബ, 17. സൈപ്രസ്, 18. ചെക്ക്റിപ്പബ്ലിക്, 19. ഡെന്‍മാര്‍ക്ക്, 20. ഈജിപ്ത്, 21. എസ്റ്റോണിയ, 22. എത്യോപ്യ, 23. ഫിജി, 24. ഫിന്‍ലാന്‍ഡ്, 25. ഫ്രാന്‍സ്, 26. ഗാംബിയ, 27. ജര്‍മ്മനി, 28. ഗ്രീസ്, 29. ഗയാന, 30. ഹംഗറി, 31. ഐസ്ലാന്‍ഡ്, 32. ഭാരതം, 33. ഇന്തോനേഷ്യ, 34. ഇറാന്‍, 35. അയര്‍ലന്‍ഡ്, 36. ഇസ്രായേല്‍, 37. ഇറ്റലി, 38. ജപ്പാന്‍, 39. കസാക്കിസ്ഥാന്‍, 40. കെനിയ, 41. കിര്‍ഗിസ്ഥാന്‍, 42. ലാത്വിയ, 43. ലിച്ചെന്‍സ്റ്റീന്‍. 44. ലിത്വാനിയ, 45. ലക്സംബര്‍ഗ്, 46. മാലിദ്വീപ്, 47. മാള്‍ട്ട, 48. മൗറീഷ്യസ്, 49. മെക്സിക്കോ, 50. മൊറോക്കോ, 51. മൊസാംബിക്ക്, 52. മ്യാന്‍മര്‍, 53. നേപ്പാള്‍, 54. നെതര്‍ലാന്‍ഡ്സ്, 55. ന്യൂസിലാന്‍ഡ്, 56. നോര്‍വേ, 57. ഒമാന്‍, 58. പരാഗ്വേ, 59. പെറു, 60. ഫിലിപ്പീന്‍സ്, 61. പോളണ്ട്, 62. പോര്‍ച്ചുഗല്‍, 63. റൊമാനിയ, 64. റഷ്യ, 65. റുവാണ്ട, 66. സൗദി അറേബ്യ, 67. സെനഗല്‍, 68. സെര്‍ബിയ, 69. സീഷെല്‍സ്, 70. സിംഗപ്പൂര്‍, 71. സ്ലോവാക്യ, 72. സ്ലോവേനിയ, 73. ദക്ഷിണ കൊറിയ, 74. സ്പെയിന്‍ 75. ശ്രീലങ്ക, 76. സുരിനാം, 77. സ്വീഡന്‍, 78. സ്വിറ്റ്സര്‍ലന്‍ഡ്, 79. താജിക്കിസ്ഥാന്‍, 80. ടാന്‍സാനിയ, 81. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, 82. യുഎഇ, 83. ഉക്രെയ്ന്‍, 84. ബ്രിട്ടണ്‍, 85. അമേരിക്ക, 86. ഉസ്ബെക്കിസ്ഥാന്‍. 87. യൂറോപ്യന്‍ യൂണിയന്‍, 88. ഐഎഫ്എഡി.














