Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സര്‍ക്കാരിന്റെ പ്രതികാരം പാവപ്പെട്ട രോഗികളോടും

ഡോക്ടര്‍മാര്‍ സമരം കടുപ്പിച്ചതോടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ നിന്ന് രോഗികള്‍ കൂട്ടത്തോടെ സ്വകാര്യ ആശുപത്രികളിലേക്ക് പോകുന്ന സ്ഥിതിയാണ്. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ കുറഞ്ഞ ചെലവില്‍ നടക്കേണ്ട ശസ്ത്രക്രിയകള്‍ക്കും മറ്റു ചികിത്സയ്‌ക്കും ലക്ഷങ്ങള്‍ മുടക്കേണ്ട സ്ഥിതിയാണ്. പാവപ്പെട്ട മനുഷ്യര്‍ക്ക് ഇതിന് കഴിയില്ല. ചികിത്സ മുടങ്ങുകയാണ് ഫലം. ഗുരുതരമായ ഈ സ്ഥിതിവിശേഷം സര്‍ക്കാരിന് അറിയാത്തതല്ല. എന്നിട്ടും ആരോഗ്യവകുപ്പ് അനങ്ങാപ്പാറ നയം കാണിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2026, 02:51 pm IST
in Editorial, Vicharam

മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ സംസ്ഥാനത്തെ ആരോഗ്യരംഗം ആസൂത്രിതമായി തകര്‍ക്കുന്നത് എങ്ങനെയാണ് എന്നതിന്റെ ഉദാഹരണമാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ ആരോഗ്യ വകുപ്പ് വിസമ്മതിക്കുന്നത്. ശമ്പള കുടിശ്ശിക അനുവദിക്കുക, തസ്തികകള്‍ സൃഷ്ടിക്കുക മുതലായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎയാണ് സമര രംഗത്തുള്ളത്. ഭാഗികമായെങ്കിലും ശമ്പള കുടിശ്ശിക തീര്‍ക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും ആരോഗ്യവകുപ്പ് അനുകൂല തീരുമാനം എടുക്കാത്തതാണ് സമരം നീണ്ടുപോകാന്‍ കാരണം. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്ക് മുന്നില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന നിരാഹാര സത്യഗ്രഹം തുടരുകയാണ്. സമരം തീര്‍ക്കാന്‍ സര്‍ക്കാരിന്
തില്‍പ്പര്യമില്ലെന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്.

ഡോക്ടര്‍മാരുടെ സംഘടനയുമായി ചര്‍ച്ച നടത്തി രമ്യമായ പരിഹാരം കണ്ടെത്തുന്നതിനു പകരം സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ ഡയസ് നോണ്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ച് പ്രതികാരം തീര്‍ക്കുകയാണ് സര്‍ക്കാര്‍.

ഇതനുസരിച്ച് ഒപിയിലും ഓപ്പറേഷന്‍ തിയേറ്ററിലും എത്താത്ത ഡോക്ടര്‍മാരുടെ ഹാജര്‍ വെട്ടും. അതേസമയം ഒപി ബഹിഷ്‌കരിച്ച ഡോക്ടര്‍മാരുടെ കണക്ക് വകുപ്പ് മേധാവിമാര്‍ നല്‍കാത്തതും, ഡിഎംഇ ആവശ്യപ്പെട്ട കണക്ക് നല്‍കാന്‍ ഇവര്‍ തയ്യാറാവാത്തതും സര്‍ക്കാരിന് തിരിച്ചടിയായി. സമരത്തിന്റെ ശക്തിയാണ് ഇത് കാണിക്കുന്നത്. സര്‍ക്കാരിന്റെ ഭീഷണിക്ക് വഴങ്ങാതെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന കടുത്ത നിലപാടിലാണ് ഡോക്ടര്‍മാരുടെ സംഘടന. അടിയന്തര ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ടെങ്കിലും നേരത്തെ നിശ്ചയിച്ചുറപ്പിച്ച പല ശസ്ത്രക്രിയകളും നടന്നില്ല.

ഡോക്ടര്‍മാര്‍ സമരം കടുപ്പിച്ചതോടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ നിന്ന് രോഗികള്‍ കൂട്ടത്തോടെ സ്വകാര്യ ആശുപത്രികളിലേക്ക് പോകുന്ന സ്ഥിതിയാണ്. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ കുറഞ്ഞ ചെലവില്‍ നടക്കേണ്ട ശസ്ത്രക്രിയകള്‍ക്കും മറ്റു ചികിത്സയ്‌ക്കും ലക്ഷങ്ങള്‍ മുടക്കേണ്ട സ്ഥിതിയാണ്. പാവപ്പെട്ട മനുഷ്യര്‍ക്ക് ഇതിന് കഴിയില്ല. ചികിത്സ മുടങ്ങുകയാണ് ഫലം. ഗുരുതരമായ ഈ സ്ഥിതിവിശേഷം സര്‍ക്കാരിന് അറിയാത്തതല്ല. എന്നിട്ടും ആരോഗ്യവകുപ്പ് അനങ്ങാപ്പാറ നയം കാണിക്കുകയാണ്. സ്വകാര്യ ആശുപത്രികള്‍ക്ക് പണം ഉണ്ടാക്കിക്കൊടുത്ത് അവരില്‍ നിന്ന് തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കുക എന്ന ദുഷ്ടലാക്കാണ് സര്‍ക്കാരിനുള്ളതെന്ന ആക്ഷേപം പോലും ഉയര്‍ന്നു കഴിഞ്ഞു. ജനങ്ങളെ മദ്യത്തില്‍ മുക്കിക്കൊല്ലാന്‍ അനുവദിച്ച് ബാറുടമകളില്‍ നിന്ന് പണം പി
രിക്കുന്നതു പോലെയാണ് ഇതും.

പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നതു പോലെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചമാണെങ്കില്‍ എന്തുകൊണ്ടാണ് ഡോക്ടര്‍മാരുടെ ശമ്പള കുടിശ്ശിക തീര്‍ക്കാത്തത് എന്ന ചോദ്യത്തിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മറുപടി പറയണം. പുതിയ തസ്തികകള്‍ സൃഷ്ടിക്കണം എന്നതാണല്ലോ ഡോക്ടര്‍മാരുടെ മറ്റൊരു ആവശ്യം. ഇത് സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും, നിയമന ഉത്തരവുകള്‍ നല്‍കിയെന്നും മറ്റും അവകാശപ്പടുന്നതിന്റെ പൊള്ളത്തരമാണ് ഇവിടെ വെളിപ്പെടുന്നത്. കേരളത്തിന്റെ ആരോഗ്യരംഗം ലോകോത്തരമാണെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജും സാധാരണക്കാരായ ജനങ്ങള്‍ക്ക് ചികിത്സ നിഷേധിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയാണ്. ഇതിനൊക്കെയുള്ള മറുപടി നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കും.

Tags: patientsdoctorgovernmentrevenge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി, പരിക്കേറ്റ ആള്‍ക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തില്‍ കാര്‍ ഓടിച്ച ഡോക്ടറും!

Kerala

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

Kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

Kerala

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.