Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുപ്രധാന ചുവടുവയ്‌പ്; പാക്സ് സിലിക്കയില്‍ ഭാരതവും

പി. ഷിമിത്ത് by പി. ഷിമിത്ത്
Feb 21, 2026, 11:47 am IST
in India

ന്യൂദല്‍ഹി: സുപ്രധാനമായ പാക്സ് സിലിക്ക കൂട്ടായ്‌മയില്‍ ഭാരതം അംഗമായി. ഭാരത മണ്ഡപത്തില്‍ ഭാരതം എഐ ഇംപാക്റ്റ് ഉച്ചകോടിക്കിടെയാണ് പാക്സ് സിലിക്ക പ്രഖ്യാപനത്തില്‍ ഭാരതം ഒപ്പുവച്ചത്. കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പു മന്ത്രി അശ്വിനി വൈഷ്ണവിന്റെയും യുഎസ് ഒഎസ്ടിപി (ഓഫീസ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി പോളിസി) ഡയറക്ടര്‍ മൈക്കല്‍ ക്രാറ്റ്സിയോസിന്റെയും സാന്നിധ്യത്തില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സെക്രട്ടറി എസ്. കൃഷ്ണനും സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള യുഎസ് അണ്ടര്‍ സെക്രട്ടറി ജേക്കബ് ഹെല്‍ബര്‍ഗും ഭാരതത്തിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറുമാണ് പ്രഖ്യാപനത്തില്‍ ഒപ്പുവച്ചത്.

അടുത്ത തലമുറ വ്യവസായങ്ങള്‍ക്ക് അത്യന്താപേക്ഷിതമായ നിര്‍ണായക ധാതുവിഭവങ്ങളുടെ പങ്കുവയ്‌ക്കല്‍ ഉള്‍പ്പെടെ പ്രോത്സാഹിപ്പിക്കാനും അര്‍ധചാലകങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുടെ സാങ്കേതിക സഹകരണം മെച്ചപ്പെടുത്താനും സുരക്ഷിതമായ വിതരണ ശൃംഖല ഉറപ്പാക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. കഴിഞ്ഞ ഡിസംബറില്‍ അമേരിക്കയുടെ നേതൃത്വത്തിലാണ് കൂട്ടായ്‌മ രൂപീകരിച്ചത്. ഗ്രീസ്, ഓസ്ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ, ബ്രിട്ടന്‍, സിംഗപ്പൂര്‍, ഇസ്രായേല്‍ എന്നിവയാണ് കൂട്ടായ്‌മ രൂപീകരിച്ചപ്പോഴുള്ള അംഗങ്ങള്‍. നെതര്‍ലാന്‍ഡ്സ്, യുഎഇ, ഖത്തര്‍ എന്നിവ പിന്നീട് അംഗങ്ങളായി. പാക്സ് സിലിക്കയില്‍ ചേരാന്‍ ഭാരതത്തെ ക്ഷണിച്ചതായി ഭാരതത്തിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ ജനുവരിയില്‍ ചുമതലയേറ്റതിനു പിന്നാലെ പ്രഖ്യാപിച്ചിരുന്നു.

അപൂര്‍വയിനം ധാതുക്കളുടെ വേര്‍തിരിച്ചെടുക്കല്‍, സംസ്‌കരണം തുടങ്ങി ചിപ്പുനിര്‍മാണം, കമ്പ്യൂട്ടിങ് അടിസ്ഥാന സൗകര്യങ്ങള്‍ വരെയുള്ള മുഴുവന്‍ വിതരണ ശൃംഖലയിലുടനീളവും ആഴത്തിലുമുള്ള സാമ്പത്തിക, സാങ്കേതിക സഹകരണത്തിനായുള്ള പങ്കാളിത്തം ഇതിലൂടെ സാധ്യമാകും. പരസ്പര അഭിവൃദ്ധിയും സുരക്ഷയുമുറപ്പാക്കും. സാങ്കേതികവിദ്യാ കൂട്ടുകെട്ടില്‍ നിര്‍ബന്ധിത ആശ്രിതത്വം കുറയ്‌ക്കുന്നതിനും പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും ഉദ്ദേശിച്ചുള്ള അനുകൂല പങ്കാളിത്തമായാണ് സംരംഭത്തെ വിശേഷിപ്പിക്കുന്നത്. ആഗോള വിതരണ ശൃംഖലകളിലെ അമിത കേന്ദ്രീകരണം കുറയ്‌ക്കുക, സാമ്പത്തിക നിര്‍ബന്ധം തടയുക, ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ തുറന്ന ജനാധിപത്യ സമൂഹങ്ങളാല്‍ വികസിപ്പിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നെന്ന് ഉറപ്പാക്കുക എന്നിവയാണ് സംരംഭ ലക്ഷ്യം. ഉച്ചകോടിയുടെ ഭാഗമായുള്ള എക്‌സ്‌പോ ഇന്ന് സമാപിക്കും. ഇന്നലെവരെ അഞ്ച് ലക്ഷം പേര്‍ എക്‌സ്‌പോ സന്ദര്‍ശിച്ചതായും അശ്വിനി വൈഷ്ണവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Tags: indiaAI Impact Summitpax silica
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.