സൂറത്ത് : ഹിന്ദു യുവതിയെ സൗദി അറേബ്യയിലെത്തിച്ച് മതം മാറ്റിച്ച ഇസ്ലാം യുവാവ് അറസ്റ്റിൽ . മതപരിവർത്തനവും സാമ്പത്തിക തട്ടിപ്പും ഉൾപ്പെട്ട ‘ലവ് ജിഹാദ്’ കേസിലാണ് ഗുജറാത്ത് പോലീസ് ഇജാസ് സലീമിനെ അറസ്റ്റ് ചെയ്തത്. യുവതിയെ ഇസ്ലാമിലേക്ക് മതം മാറ്റുകയും വിവാഹത്തിന്റെ മറവിൽ 1.10 കോടി രൂപയും, ആഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്തിരുന്നു.
ഗുജറാത്തിലെ ഹിമ്മത്നഗർ സ്വദേശിയായ 40 കാരിയാണ് ഇജാസിനെതിരെ പരാതി നൽകിയത്. അഞ്ച് വയസ്സുള്ള മകളോടൊപ്പം അമേരിക്കയിൽ താമസിക്കുകയാണ് യുവതി. ഇമെയിൽ വഴിയാണ് പരാതി നൽകിയത്. അന്വേഷണത്തിനായി പോലീസ് ഇജാസിന്റെ മൊബൈൽ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തു. വിവാഹിതനായ ഇജാസ് സൂറത്തിലെ രാംപുര സ്വദേശിയാണ്.
പ്രതി ജോലി ചെയ്തിരുന്ന സൂറത്തിലെ ഗോഡ്ഡോഡ് റോഡിലുള്ള ഷോറൂമിൽ നിന്ന് സ്ത്രീ ഓൺലൈനിൽ ഷോപ്പിംഗ് നടത്തിയിരുന്നു. കസ്റ്റമർ ഫീഡ്‌ബാക്കിന്റെ മറവിൽ ഇജാസ് യുവതിയുടെ നമ്പർ എടുക്കുകയും സ്ഥിരമായി വിളിക്കുകയും ചെയ്തു. ഇത് അടുത്ത ബന്ധത്തിലേക്കും വളർന്നു.2024 ജനുവരിയിൽ, യുവതി ഹൈദരാബാദിലേക്ക് വന്നപ്പോൾ, ഇജാ യുവതിയെ കാണാൻ എത്തുകയും, യുവതിയുടെ ഫ്ലാറ്റിന്റെ താക്കോൽ സ്വന്തമാക്കുകയും ചെയ്തു.
2024 ഏപ്രിലിൽ, ഇജാസ് യുവതിയെ സൗദി അറേബ്യയിലേക്ക് ക്ഷണിച്ചു . അവിടെ വച്ച് യുവതിയെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുകയും പുതിയ പേര് നൽകുകയും ചെയ്തു. മെയ് മാസത്തിൽ ഓൺലൈനായി വിവാഹം രജിസ്റ്റർ ചെയ്തു. വിവാഹത്തിനുശേഷം, തന്നെ അമേരിക്കയിലേക്ക് കൊണ്ടുപോകാൻ ഇജാസ് യുവതിയെ സമ്മർദ്ദത്തിലാക്കിയതായി പോലീസ് പറയുന്നു. വിസ നിരസിക്കപ്പെട്ടപ്പോൾ, പണം ആവശ്യപ്പെടാനും വാട്ട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെയും ഇമെയിലുകളിലൂടെയും ഭീഷണിപ്പെടുത്താനും തുടങ്ങി. സമ്മർദ്ദത്തിന് വഴങ്ങി ഏകദേശം 60 ലക്ഷം രൂപ അയാൾക്ക് കൈമാറിയതായി റിപ്പോർട്ടുണ്ട്. ഏകദേശം 50 ലക്ഷം രൂപ വിലമതിക്കുന്ന ഹൈദരാബാദ് ഫ്ലാറ്റിലും ഇപ്പോൾ താമസിക്കുന്നത് ഇജാസാണ്.
















