Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഷീ-ബോക്‌സ് പോര്‍ട്ടല്‍: വനിതകളുടെ സുരക്ഷയ്‌ക്കൊരു ഡിജിറ്റല്‍ കവചം

സാവിത്രി താക്കൂര്‍ by സാവിത്രി താക്കൂര്‍
Feb 20, 2026, 03:48 pm IST
in Vicharam, Article

2047-ല്‍ ഭാരതം സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുമ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ”വനിതകള്‍ നയിക്കുന്ന വികസനത്തെ”രാജ്യപുരോഗതിയുടെ കേന്ദ്രബിന്ദുവാക്കി മാറ്റുകയാണ്. പ്രൊഫഷണല്‍ മേഖലകളില്‍ വനിതകള്‍ക്ക് ആത്മവിശ്വാസത്തോടെ മുന്നേറാന്‍ കഴിയുന്ന സുരക്ഷിതവും മാന്യവുമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

സുശക്തമായ നിയമ അടിത്തറ

ഈ ലക്ഷ്യസാക്ഷാത്കാരത്തിന് സുദൃഢമായ നിയമാടിത്തറയായി വര്‍ത്തിക്കുന്നത് തൊഴിലിടങ്ങളില്‍ വനിതകള്‍ക്കെതിരായ ലൈംഗിക പീഡനം (തടയല്‍, നിരോധനം, പരിഹാരം) നിയമം, 2013 (പോഷ് നിയമം) ആണ്. രാജ്യത്തുടനീളം തൊഴിലെടുക്കുന്ന വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പരാതികള്‍ ഫലപ്രദമായി പരിഹരിക്കുന്നതിനും ഈ നിയമം ശക്തമായ ചട്ടക്കൂട് നല്‍കുന്നു.

ഷീ-ബോക്‌സ്: ഡിജിറ്റല്‍ വിപ്ലവം

വനിതാ-ശിശു വികസന മന്ത്രാലയം 2017-ല്‍ ആരംഭിച്ച ഷീ-ബോക്‌സ് പോര്‍ട്ടല്‍, സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു കരുത്തുറ്റ ഡിജിറ്റല്‍ സംവിധാനമായി വളര്‍ന്നു. 2024 ആഗസ്ത് 29-ന് സാങ്കേതിക നവീകരണങ്ങളോടെ ഇതിന്റെ പുതിയ പതിപ്പ് പുനരാരംഭിച്ചു. ഇതിന്റെ പ്രധാന സവിശേഷതകള്‍ താഴെ പറയുന്നു.

സുതാര്യത: പരാതി നല്‍കല്‍ പ്രക്രിയ കൂടുതല്‍ സുതാര്യവും സുഗമവുമാക്കി.
കേന്ദ്രീകൃത സംവിധാനം: രാജ്യത്തെ എല്ലാ ഇന്റേണല്‍ കമ്മിറ്റികളെയും ലോക്കല്‍ കമ്മിറ്റികളെയും ഈ പോര്‍ട്ടല്‍ ഏകോപിപ്പിക്കുന്നു.

രഹസ്യാത്മകത: പരാതിക്കാരിയുടെ സ്വകാര്യതയും വ്യക്തിത്വവും സംരക്ഷിക്കാന്‍ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇതിലുണ്ട്.

തല്‍സമയ നിരീക്ഷണം: പരാതിയുടെ സ്ഥിതി ഓണ്‍ലൈനായി നിരീക്ഷിക്കാനുള്ള സൗകര്യം പരാതിക്കാര്‍ക്ക് ലഭ്യമാണ്.

സര്‍ക്കാര്‍, സ്വകാര്യ, സംഘടിത, അസംഘടിത മേഖലകള്‍ ഉള്‍പ്പെടെ എല്ലാ രംഗങ്ങളിലും പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് ഈ പ്ലാറ്റ്ഫോം ഒരുപോലെ പ്രാപ്യമാണെന്നത് ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്നാണ്. ഒരു വലിയ കോര്‍പ്പറേറ്റ് സ്ഥാപനത്തിലോ, ചെറുസംരംഭത്തിലോ, കരാര്‍ അടിസ്ഥാനത്തിലോ, അനൗപചാരിക തൊഴില്‍ മേഖലയിലോ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് സമാന ഡിജിറ്റല്‍ പരാതി പരിഹാര സംവിധാനത്തിലേക്ക് പ്രവേശനം ലഭ്യമാകുന്നു. സ്ത്രീസുരക്ഷയെക്കുറിച്ചുള്ള സര്‍ക്കാരിന്റെ നയം സര്‍വ്വാശ്ലേഷിയും സര്‍വ്വതോമുഖവുമാണെന്നും, പ്രത്യേകമായ ഏതെങ്കിലും വിഭാഗങ്ങളിലോ തൊഴില്‍ മേഖലയിലോ ഭൂമിശാസ്ത്രപരമായ പരിധികളിലോ അത് ഒതുങ്ങുന്നില്ലെന്നും ഇത് വ്യക്തമാക്കുന്നു.

വര്‍ദ്ധിച്ചുവരുന്ന സ്ത്രീ പങ്കാളിത്തം

ഭാരതത്തില്‍ തൊഴില്‍ശക്തിയില്‍ വനിതകളുടെ പങ്കാളിത്തം അതിവേഗം ഉയരുകയാണ്.

2017-18: 23.3 ശതമാനം
2023-24: 41.7 ശതമാനം
ഈ സാഹചര്യത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ അസംഘടിത മേഖലകളില്‍ വരെ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ഭയരഹിതമായി ജോലി ചെയ്യാന്‍ ഷീ-ബോക്‌സ് പോലുള്ള സംവിധാനങ്ങള്‍ അനിവാര്യമാണ്.

ഷീ-ബോക്‌സിന്റെ പ്രവര്‍ത്തനം

പരാതി സമര്‍പ്പിക്കല്‍: ഓഫീസുകളെ നേരിട്ട് സമീപിക്കാതെ തന്നെ പോര്‍ട്ടലിലൂടെ പരാതി നല്‍കാം.

സ്വയമേവയുള്ള കൈമാറ്റം: പരാതികള്‍ ജോലിസ്ഥലത്തെ ഇന്റേണല്‍ കമ്മിറ്റിക്കോ അതത് ജില്ലയിലെ ലോക്കല്‍ കമ്മിറ്റിക്കോ നേരിട്ട് കൈമാറുന്നു.

സമയബന്ധിത നടപടി: 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. ഇത് ഉറപ്പാക്കാന്‍ ഓട്ടോമേറ്റഡ് ഇമെയിലുകളും അലേര്‍ട്ടുകളും മന്ത്രാലയം നല്‍കുന്നു.

നോഡല്‍ ഓഫീസര്‍മാര്‍: പരാതിക്കാരിയും കമ്മിറ്റികളും തമ്മിലുള്ള ഏകോപനം ഉറപ്പാക്കാന്‍ ഓരോ തൊഴിലിടങ്ങളിലും നോഡല്‍ ഓഫീസര്‍മാരുടെ സേവനമുണ്ട്.

വിശാലമായ ശാക്തീകരണ ലക്ഷ്യങ്ങള്‍

സ്ത്രീസുരക്ഷ കേവലം നിയമങ്ങളില്‍ ഒതുങ്ങുന്നില്ല. ‘നാരി ശക്തി’ ഭയങ്ങളില്‍ നിന്ന് മോചിതമായി ആത്മവിശ്വാസത്തോടെ മുന്നേറുന്ന ഒരന്തരീക്ഷമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.നിയമനിര്‍മ്മാണ ഉദ്ദേശ്യത്തിനും പ്രായോഗിക നിര്‍വ്വഹണത്തിനും മധ്യേയുള്ള വിടവ് നികത്തുന്ന പാലമാണ് ഷീ-ബോക്‌സ് പോര്‍ട്ടല്‍. 2047-ഓടെ വികസിതവും സമത്വപൂര്‍ണ്ണവുമായ ഭാരതം കെട്ടിപ്പടുക്കുന്നതില്‍ ഇത്തരം സമഗ്രമായ സുരക്ഷാ സംവിധാനങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിക്കും.

Tags: indiawomendevelopmentShe-Box
സാവിത്രി താക്കൂര്‍
സാവിത്രി താക്കൂര്‍
കേന്ദ്ര വനിതാ ശിശു വികസന സഹമന്ത്രി [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.