Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സാംസ്‌കാരിക നവോത്ഥാനത്തിനുള്ള പഞ്ചരത്നങ്ങള്‍

ഭാരതീയത നിലനിര്‍ത്താനും പൈതൃകം വീണ്ടെടുക്കാനും പഴയ പ്രതാപം തിരികെ കൊണ്ടുവരാനും വേണ്ടിയുള്ള രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമാണ് പഞ്ച പരിവര്‍ത്തനം. രാഷ്‌ട്രത്തിന്റെ ആത്മാവിനെ ഉണര്‍ത്തുന്നതിലൂടെ, സമൂഹത്തെ ഊര്‍ജ്ജസ്വലമാക്കാനും അതുവഴി സംഘടിതവും സാംസ്‌കാരിക സമ്പന്നവുമായ ഭാരതമാക്കി ഈ രാഷ്‌ട്രത്തെ മാറ്റാനും കഴിയും എന്ന് സംഘം വിശ്വസിക്കുന്നു. ഇന്നു രാജ്യത്താകമാനം നടന്നു വരുന്ന ഹിന്ദു ഏകതാ സമ്മേളനങ്ങളുടെ പശ്ചാത്തലത്തില്‍ ഇതിന് പ്രസക്തി ഏറെയാണ്.

ഡോ.സി.എം.ജോയി 94473 91905 by ഡോ.സി.എം.ജോയി 94473 91905
Feb 19, 2026, 02:52 pm IST
in Vicharam, Main Article

സാംസ്‌കാരിക പൈതൃകം നഷ്ടമാകുന്ന തരത്തില്‍ ഭാരതത്തിന്റെ ഭരണം പതിറ്റാണ്ടുകള്‍ അധിനിവേശ ശക്തികളുടെ പിടിയിലായിരുന്നല്ലോ. ഭിന്നിപ്പിച്ചു ഭരിക്കുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. അത് ഭാരതത്തിന്റെ തനത് സംസ്‌കാരം, തനിമ, വിചാരധാര, വസ്ത്രധാരണം, ഭക്ഷണ ശീലം, വിദ്യാഭ്യാസ സമ്പ്രദായം, സര്‍വകലാശാലകള്‍, പുസ്തക ശേഖരങ്ങള്‍, ധനശേഖരങ്ങള്‍, കലകള്‍, വാസ്തു ശൈലികള്‍, ശാസ്ത്രീയ വീക്ഷണങ്ങള്‍, പരസ്പര ബഹുമാനം എന്നിവ പോലും നഷ്ടമാക്കി. അധിനിവേശ സെമറ്റിക് മതങ്ങള്‍ ഭാരതത്തില്‍ വേരുറച്ചതോടെ പ്രാദേശിക ഭാരതീയ സമൂഹങ്ങളില്‍ പ്രകടമായ വ്യത്യാസം കാണായി. അത് ഭാരതീയ ആചാരാനുഷ്ഠാനങ്ങളിലും, ധര്‍മചിന്തകളിലും, സാമൂഹ്യ ഇടപെടലുകളിലും ജീവിത ശൈലികളിലും പെരുമാറ്റ രീതികളില്‍പ്പോലും മാറ്റം വരുത്തി.

ഇന്ന്, ആഗോളവത്കരണത്തിന്റെയും, ഉദാരവത്കരണത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും കുത്തൊഴുക്കിനിടയില്‍, ആത്മനിര്‍ഭര്‍ ഭാരത്, പുതിയ ലോക ക്രമം എന്നിവയെക്കുറിച്ചുള്ള പുതിയ ചോദ്യങ്ങളുമായി ഭാരതം മുന്നേറുമ്പോഴാണ്, രാഷ്‌ട്രീയ സ്വയംസേവക സംഘം ശതാബ്ദി നിറവില്‍ സാംസ്‌കാരിക നവോത്ഥാനത്തിനായി ‘പഞ്ച പരിവര്‍ത്തനം’ എന്ന ആശയം മുന്നോട്ടു വയ്‌ക്കുന്നത്. ഭാരതത്തിനു നഷ്ടമായ ദേശീയ സങ്കല്‍പങ്ങള്‍ തിരിച്ചുപിടിക്കാനുള്ളതാണ് ഈ പ്രവര്‍ത്തനം. അത് ആഴമേറിയതും ദീര്‍ഘവീക്ഷണമുള്ളതുമായ ദേശീയ ചിന്തയുടെ പ്രതീകമായി ഉയര്‍ന്നുവരുന്നു. പൈതൃകം വീണ്ടെടുക്കാനും ഭാരതീയത നിലനിര്‍ത്താനും പഴയ പ്രതാപം തിരികെ കൊണ്ടുവരാനുമുള്ള ആര്‍എസ്എസിന്റെ പരിശ്രമമാണിത്. സംഘ ചൈതന്യത്തിന്റെ വിപുലീകരണമാണിത്. രാഷ്‌ട്രത്തിന്റെ ആത്മാവിനെ ഉണര്‍ത്തുന്നതിലൂടെ, സമൂഹത്തെ ഊര്‍ജ്ജസ്വലമാക്കാനും അതുവഴി സംഘടിതവും സാംസ്‌കാരിക സമ്പന്നവുമായ ഭാരതമാക്കി ഈ രാഷ്‌ട്രത്തെ മാറ്റാനും കഴിയും എന്ന് സംഘം വിശ്വസിക്കുന്നു. ഇന്നു രാജ്യത്താകമാനം നടന്നു വരുന്ന ഹിന്ദു ഏകതാ സമ്മേളനങ്ങളുടെ പശ്ചാത്തലത്തില്‍ ഇതിന് പ്രസക്തി ഏറെയാണ്.

രാഷ്‌ട്രം ഭൂമിശാസ്ത്രപരമായ അടയാളം മാത്രമല്ല, സാംസ്‌കാരിക ശക്തിയാണെന്നും അതിന്റെ സംരക്ഷണം അതിരുകളില്‍ മാത്രമല്ല, ചിന്തയുടെയും പെരുമാറ്റത്തിന്റെയും സ്വഭാവത്തിന്റെയും ഐക്യത്തിലാണെന്നും സംഘം അനുശാസിക്കുന്നു. സംഘ ശാഖകളുടെ പരിധികള്‍ കടന്ന്, മുഴുവന്‍ സമൂഹത്തെയും പരിവര്‍ത്തന യാത്രയില്‍ പങ്കാളികളാക്കാന്‍ ശ്രമിക്കുന്ന ഈ പ്രത്യയശാസ്ത്ര യാത്രയുടെ അടുത്ത ഘട്ടമാണ് പഞ്ച പരിവര്‍ത്തന്‍. ഭാരതീയര്‍ക്ക് ദേശീയതയില്‍ നിന്ന് ഏറെ പരിവര്‍ത്തനങ്ങള്‍ കാലാന്തരത്തില്‍ അറിഞ്ഞോ അറിയാതെയോ സംഭവിച്ചു പോയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രഥമവും പ്രധാനവും, സമൂല മാറ്റം ആവശ്യവുമായ അഞ്ചു പരിവര്‍ത്തനങ്ങളായാണ് പഞ്ചപരിവര്‍ത്തനത്തെ സംഘം കാണുന്നത്.

ഭാരതീയ മൂല്യങ്ങള്‍ തിരിച്ചുപിടിക്കാനുള്ള സാമൂഹ്യ പരിവര്‍ത്തന പ്രക്രിയയാണ് അത്. സംസ്‌കാരം, ശീലങ്ങള്‍, ജീവിത ശൈലികള്‍, ഭാരതീയ ചിന്തകള്‍, പെരുമാറ്റം, സാമൂഹ്യ കാഴ്ചപ്പാട്, സ്വാശ്രയത്വം തുടങ്ങി ഭാരതത്തിനു നഷ്ടമായ ദേശീയത തിരിച്ചു പിടിക്കാനുള്ള യജ്ഞം. രാഷ്‌ട്രം സുസ്ഥിരമായ വികസനത്തിലേക്ക് നീങ്ങണമെങ്കില്‍, ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഭൗതിക വിഭവങ്ങളിലും ആധുനികതയിലും മാത്രമല്ല, സമൂഹത്തിന്റെ അടിസ്ഥാന അവബോധത്തിലും, കുടുംബ ഘടനയിലും, പരിസ്ഥിതി സന്തുലിതാവസ്ഥയിലും, പൗര ധര്‍മത്തെക്കുറിച്ചുള്ള അവബോധത്തിലുമാണെന്ന് ഈ സംരംഭം സൂചിപ്പിക്കുന്നു. ഭാരതത്തെ സാങ്കേതിക, സാമ്പത്തിക സൂപ്പര്‍ പവര്‍ ആയി മാത്രമല്ല, ധാര്‍മിക, സാംസ്‌കാരിക, മാനവിക രാഷ്‌ട്രമായും സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ആര്‍എസ്എസ്. സമൂഹം ഈ ദിശയില്‍ ഐക്യത്തോടെ മുന്നോട്ട് പോയാല്‍, ശതാബ്ദി വര്‍ഷം വെറുമൊരു ആഘോഷം മാത്രമായല്ല, പുതിയ യുഗത്തിന്റെ തുടക്കമായി മാറും. സാമൂഹിക പരിവര്‍ത്തനത്തിനുള്ള അഞ്ച് പ്രധാന കാര്യങ്ങള്‍ കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുന്നു 1. സമാജിക സമരസത (സാമൂഹിക ഐക്യം), 2. കുടുംബ പ്രബോധന്‍ (കുടുംബ ഉണര്‍വ്) 3. പര്യാവരണ്‍ (പരിസ്ഥിതി അവബോധം),4. ‘സ്വത്വം’ (സ്വയം) സംബന്ധിച്ച നിര്‍ബന്ധം, 5. പൗരന്മാരുടെ കടമകള്‍ ( പൗരധര്‍മ്മം).

സാമൂഹിക ഐക്യം

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി ഭാരതീയന്‍ എന്ന നിലയില്‍ ഐക്യപ്പെടേണ്ടതായുണ്ട്. അതിന് ജാതികളുടെയും സമൂഹങ്ങളുടെയും ബന്ധം പ്രധാനമാണ്. സമൂഹത്തില്‍ സാഹോദര്യത്തോടൊപ്പം തുല്യതയും ഉണ്ടാകണം. നമ്മുടെ ധര്‍മ്മം നമ്മള്‍ പലപ്പോഴും മറന്നു പോയിട്ടുണ്ട്. സ്വാര്‍ത്ഥതയും വിവേചനവും ആധിപത്യം സ്ഥാപിച്ചു. അതുകൊണ്ടാണ് ധര്‍മത്തിന്റെ പേരില്‍, ജാതി വിവേചനം, തൊട്ടുകൂടായ്‌മ, ഉയര്‍ന്ന-താഴ്ന്ന, ഉന്നതന്‍ – പിന്നാക്കം എന്ന വികാരങ്ങള്‍ തെറ്റായി ചിലരെങ്കിലും ചിലയിടങ്ങളിലെങ്കിലും പിന്തുടരുന്നത്. ഈ അധര്‍മത്തെ മാനസിക മാറ്റത്തിലൂടെ ഇല്ലാതാക്കണം.

കുടുംബ പ്രബോധന്‍

കുടുംബ മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ കുടുംബ ഉണര്‍വ് അത്യന്താപേക്ഷിതമാണ്. രാഷ്‌ട്രവികസനത്തില്‍ കുടുംബത്തെ സുപ്രധാന ഘടകമായി വളര്‍ത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യവുമാണ്. ലോകമെമ്പാടും മൂല്യങ്ങളുടെ തകര്‍ച്ച സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇതു മനുഷ്യത്വത്തെ തടസ്സപ്പെടുത്തുന്നു. മാധ്യമങ്ങളുടെ ദുരുപയോഗവും അനാവശ്യ ഉപയോഗവും കാരണം, പുതിയ തലമുറ ശരിയായ മൂല്യങ്ങള്‍ മറക്കുകയും തെറ്റായ ദിശയിലേക്ക് വഴിമാറുകയും ചെയ്യുന്നു. സംരക്ഷിക്കാന്‍ ആരുമില്ല. എല്ലാവരും മൊബൈല്‍ ഫോണിന്റെ ലോകത്താണ്. വീട്ടില്‍ പരസ്പര സംഭാഷണം കുറയുന്നു. ആരും മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുന്നില്ല. കുടുംബം എന്നാല്‍ സമൂഹത്തിന്റെ ഒരു യൂണിറ്റാണ്. പാരമ്പര്യത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടത് കുടുംബ ബന്ധങ്ങളിലൂടെയാണ്. ഇത് വേഗത്തില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഇതിനു പ്രതിവിധി സ്വന്തം കുടുംബത്തില്‍ നിന്നുതന്നെ തുടങ്ങണം. അതിനു കുടുംബ പരിവര്‍ത്തനത്തിലൂടെ കുടുംബബന്ധങ്ങള്‍ ഊഷ്മളമാക്കണം.

പരിസ്ഥിതി സൗഹൃദ ജീവിതശൈലി

ഭൂമിയില്‍ മനുഷ്യന്‍ കോടാനുകോടി ചരാചരങ്ങളില്‍ ഒന്ന് മാത്രമാണെന്നും മനുഷ്യന്റെ നിലനില്‍പ്പിനു മറ്റു ജീവജാലങ്ങള്‍ അത്യന്താപേക്ഷിതമാണെന്നുമാണ് ഭാരതീയ സംസ്‌കാരം പഠിപ്പിക്കുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ പരിസ്ഥിതി സംരക്ഷിക്കണമെന്ന ചിന്ത ഭാരതീയര്‍ക്കുണ്ടായിരുന്നു. ഇന്ന് പ്രകൃതി വിഭവങ്ങളായ കല്ല്, മണ്ണ്, പാറ, മണല്‍, വെള്ളം, ഭൂമി, മരം എന്നിവയെല്ലാം അമിത ഉപയോഗം മൂലം തിരിച്ചു കൊണ്ടുവരാന്‍ പറ്റാത്ത വിധം നാം നശിപ്പിച്ചു. അവയെല്ലാം വില്‍പ്പനച്ചരക്കാക്കി. പ്രകൃതി വിഭവങ്ങളുടെ അധിപന്‍ മനുഷ്യനാണെന്ന സങ്കല്‍പ്പത്തില്‍ അവ ഉപയോഗിച്ചു തീര്‍ക്കുന്നു. പ്രകൃതിയും അതിലെ ജീവജാലങ്ങളും മനുഷ്യനുള്ളതാണെന്ന് പല മതങ്ങളും പഠിപ്പിക്കുമ്പോള്‍ ഹൈന്ദവ വിചാരധാരയില്‍ പ്രകൃതിയെ നശിപ്പിക്കാതെ, പാല്‍ കറന്നെടുക്കുന്നത് പോലെ ദോഹനം ചെയ്തെടുക്കണമെന്നാണ് ഭാരത സംസ്‌കാരം പഠിപ്പിക്കുന്നത്. മുറിക്കും മുന്‍പ് മരത്തോട് അനുവാദം ചോദിക്കുന്ന സംസ്‌കാരമാണ് ഭാരതത്തിന്റേത്. മാപ്പിരന്നും സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞുമാണ് അനുവാദം ചോദിക്കുന്നത്. ഇത്തരം മൂല്യങ്ങള്‍ തിരിച്ചുപിടിക്കണമെന്നും പ്രകൃതിക്കിണങ്ങിയ ജീവിതം നയിക്കണമെന്നും ആര്‍എസ്എസ് നിഷ്‌കര്‍ഷിക്കുന്നു.

സ്വത്വം (സ്വയം) സംബന്ധിച്ച നിര്‍ബന്ധം

തദ്ദേശീയ സമ്പദ് വ്യവസ്ഥയ്‌ക്കും സ്വാശ്രയത്വത്തിനും ഊന്നല്‍ നല്‍കി ജീവിതത്തിന്റെ എല്ലാ മേഖലകളിലും ‘ഭാരതീയ’ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ‘സ്വ’ ബോധം വളര്‍ത്തുക എന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. സ്വാശ്രയ ഭാരതം എന്നാല്‍ ഇറക്കുമതി കുറയ്‌ക്കുക മാത്രമല്ല, നമ്മുടെ കഴിവുകള്‍, സര്‍ഗാത്മകത എന്നിവ വര്‍ദ്ധിപ്പിക്കുക കൂടിയാണ്. മേക്ക് ഇന്‍ ഇന്ത്യ എന്ന വിശാലമായ ആശയവും ലോകത്തിനായി നിര്‍മ്മിക്കുക എന്ന ആശയവും ഉപയോഗിച്ച് നാം മുന്നോട്ട് പോകണം. സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ സ്വദേശി എന്ന ആശയം സ്വരാജിന് വഴിയൊരുക്കി. സ്വദേശി സാമ്പത്തിക മേഖലയില്‍ മാത്രം ഒതുങ്ങി നിന്നില്ല; അത് സ്വാശ്രയത്വത്തിന്റെയും സ്വയംപര്യാപ്തതയുടെയും പ്രതീകമായി മാറി. സ്വദേശി എന്നതിനര്‍ത്ഥം തദ്ദേശീയ വസ്തുക്കളുടെ സ്ഥാപനം, തദ്ദേശീയ സര്‍ക്കാര്‍, തദ്ദേശീയ സംവിധാനങ്ങള്‍ എന്നിവയാണ്.

പൗര കടമകള്‍ (സാമൂഹിക ഉണര്‍വ്)

സാമൂഹിക കടമകള്‍ നിറവേറ്റുകയും ദേശീയ താല്‍പര്യത്തിന് സംഭാവന നല്‍കുകയും ചെയ്യേണ്ടത് ഓരോ പൗരന്റെയും കടമയാണ്. സമ്പന്നവും ജനാധിപത്യപരവുമായ സമൂഹത്തില്‍ ജീവിക്കുന്നതിന് പൗരധര്‍മ്മ പാലനം അത്യാവശ്യമാണ്. ഈ കടമകള്‍ പൗരന്മാരുടെ ഉത്തരവാദിത്തങ്ങളെയും അവകാശങ്ങളെയും പ്രതിനിധീകരിക്കുന്നു. സര്‍ക്കാരും പൊതുജനങ്ങളും തമ്മിലുള്ള കരാറിനെ ബഹുമാനിക്കുന്നതിന്റെ രൂപമാണ് പൗരധര്‍മ്മങ്ങള്‍ നിറവേറ്റുക എന്നത്. ഭരണഘടനാ കടമകള്‍ കൃത്യമായി പാലിക്കണമെന്ന് ഭരണഘടന നമ്മെ പ്രേരിപ്പിക്കുന്നുമുണ്ട്.

(ഭാരതീയ വിചാര കേന്ദ്രം, എറണാകുളം ജില്ല പ്രസിഡന്റാണ് ലേഖകന്‍)

Tags: indiaCultural Heritage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

India

ഇന്ധനക്ഷമം അകലുന്നു… ശിവാലിക്കിന് ശേഷം 47,000 മെട്രിക് ടൺ എൽപിജിയുമായി നന്ദാദേവി കപ്പൽ ഗുജറാത്തിലെ വാദിനാർ തുറമുഖത്തെത്തി

Vicharam

നമ്മുടെ സമ്പദ്ഘടന: മാറുന്ന മുന്‍ഗണനകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.