ന്യൂദല്‍ഹി: ഗാനങ്ങളുടെ പകര്‍പ്പവകാശ പ്രശ്‌നത്തില്‍ മ്യൂസിക് ലേബല്‍ സരേഗമ നല്‍കിയ ഹര്‍ജിയില്‍ വിഖ്യാത സംഗീതസംവിധായകന്‍ ഇളയരാജയ്‌ക്ക് തിരിച്ചടി .
ഇളയരാജ സ്വന്തം നിലയ്‌ക്ക് വിവിധ പ്‌ളാറ്റ് ഫോമുകളില്‍ അപ്‌ലോഡു ചെയ്ത 134 സിനിമകളിലെ ഗാനങ്ങളുടെ അവകാശം സരേഗമയ്‌ക്കാണെന്ന് കോടതി ഇടക്കാല ഉത്തരവില്‍ നിരീക്ഷിച്ചു. ആമസോണ്‍ മ്യൂസിക്, ഐട്യൂണ്‍സ്, ജിയോ സാവന്‍ എന്നിവയുള്‍പ്പെടെയുള്ള ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളില്‍ ഇളയരാജ ഗാനങ്ങള്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതിനെതിരെയാണ് മ്യൂസിക് ലേബല്‍ സരേഗമ കോടതിയെ സമീപിച്ചത്.
സിനിമകളുടെ നിര്‍മ്മാതാക്കളുമായി ഗാനങ്ങളുടെ അവകാശം സംബന്ധിച്ച് സരേഗമ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഗാനങ്ങളടക്കം സിനിമയുമായി ബന്ധപ്പെട്ട എല്ലാ കൃതികളുടെ പകര്‍പ്പവകാശം നിര്‍മ്മാതാക്കള്‍ക്കാണെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.
















