തിരുവനന്തപുരം: കൊട്ടു കേട്ട് ക്ഷുഭിതനായി മുഖ്യമന്ത്രി. കോട്ടയത്ത് കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ സമാപനചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണ് ചെണ്ടമേളം കേട്ട് മുഖ്യമന്ത്രി ക്ഷുഭിതനായത്. ‘നിങ്ങളുടെ സമ്മേളനത്തിന്റെ ഭാഗമായുള്ള കൊട്ടാണോ ഇത്? പറയുന്നത് ശ്രദ്ധിക്കാന്‍ പാടില്ലെന്ന മട്ടില്‍ നിങ്ങളുടെ കൂട്ടത്തിലുള്ള ആള്‍ക്കാര്‍ ചെണ്ടയെടുത്ത് കൊട്ടിക്കൊണ്ടിരിക്കുകയാണോ’ എന്ന് അദ്ദേഹം ക്ഷുഭിതനായി മൈക്കിലൂടെ ആരാഞ്ഞു.
വിദ്യാഭ്യാസ പരിഷ്‌കാരങ്ങളെക്കുറിച്ചും നാടിന്റെ അവസ്ഥയെക്കുറിച്ചും ഗൗരവമായി സംസാരിക്കുമ്പോള്‍ ഇത് ശരിയായ കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
















