കൊളംബോ: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിംഗിനയച്ചു. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ആണ് മത്സരം.
കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് ഇന്ത്യ രണ്ട് മാറ്റങ്ങളുമായാണ് കളത്തിലിറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണിനും അര്‍ഷ്ദീപ് സിംഗിനും പകരം അഭിഷേക് ശര്‍മയും കുല്‍ദീപ് യാദവും ടീമിലെത്തി.പാകിസ്ഥാന്‍ മാറ്റങ്ങളില്ലാതെയാണ് കളത്തിലിറങ്ങുന്നത്.
ഇന്ത്യ: അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.
പാകിസ്ഥാന്‍: സയിം അയൂബ്, ഷാഹിദ്‌സാദാ ഫര്‍ഹാന്‍, സല്‍മാന്‍ ആഘ (ക്യാപ്റ്റന്‍), ബാബര്‍ അസം, മുഹമ്മദ് നവാസ്, ഉസ്മാന്‍ ഖാന്‍ ( വിക്കറ്റ് കീപ്പര്‍), ഷഡബ് ഖാന്‍, ഫഹീം അഷ്‌റഫ്, ഷഫീന്‍ അഫ്രീഡി, അബ്രാര്‍ അഹ്മദ്, ഉസ്മാന്‍ താരിഖ്.
















