ബാധ ഒഴിപ്പിക്കലിന്റെ പേരിൽ 16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കഴിഞ്ഞ ദിവസമാണ് മുരാരി തന്ത്രി എന്നറിയപ്പെടുന്ന വി.എസ് രാജൻബാബു അറസ്റ്റിലായത്. കൊല്ലം പുത്തൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. റീൽസിലും താരമായിരുന്ന രാജൻബാബു ചാനൽ ചർച്ചകളിലും സ്ഥിരം സാന്നിധ്യമായിരുന്നു. ഇപ്പോഴിതാ മുരാരി തന്ത്രിയിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവം പങ്കിട്ട് എത്തിയിരിക്കുകയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ ജാസിൽ ജാസി.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് അയാൾ തന്നെ സമീപിച്ചതെന്നും ജാസി പറയുന്നു. എനിക്ക് കിട്ടിയൊരു മോശം അനുഭവത്തെ കുറിച്ചാണ് ഞാൻ പറയാൻ പോകുന്നത്. അത് പറയാനുള്ള ശരിയായ സമയം ഇപ്പോഴാണ്. കൊല്ലം പുത്തൂരിൽ പോക്സോ കേസിൽ അറസ്റ്റിലായ ജ്യോത്സ്യൻ മുരാരി തന്ത്രിയെ കുറിച്ചാണ് പറയാൻ പോകുന്നത്.
അയാളെ ആദ്യമായി ഞാൻ കാണുന്നത് ദുബായിൽ വെച്ചാണ്. അയാളെ എനിക്ക് ആദ്യം പരിചയപ്പെടുത്തി തരുന്നത് മറ്റാരുമല്ല എന്റെ ശത്രുവായ നന്ദിനി റെഡ്ഡിയാണ്. അന്ന് ആ സ്ത്രീ എന്റെ സുഹൃത്തായിരുന്നു. നീ നന്നായി ആക്ടിങ് ചെയ്യുന്നയാളല്ലേ..? മുരാരി തന്ത്രി എന്നൊരാളെ എനിക്ക് അറിയാം. അയാൾ പുതിയൊരു സിനിമ എടുക്കാൻ പോവുകയാണ്. അതിലേക്ക് അഭിനേതാക്കളെ അന്വേഷിക്കുകയാണ് ഒപ്പം ട്രാൻസ്ജെന്ററായ ഡാൻസറുടെ വേഷം ചെയ്യാൻ ആളെ ആവശ്യമുണ്ട്.
ആ റോൾ നിനക്ക് വേണ്ടി ഞാൻ പറഞ്ഞ് വെച്ചിട്ടുണ്ട്. നിന്റെ ഫോൺ നമ്പർ അയാൾ ചോദിക്കുന്നുണ്ട്. ഞാൻ കൊടുക്കട്ടെ എന്ന് നന്ദിനി ചോദിച്ചു. സിനിമ സ്വപ്നം കണ്ട് നടക്കുന്നയാളായതുകൊണ്ട് നമ്പർ കൊടുക്കാൻ ഞാനും സമ്മതം അറിയിച്ചു. ലേസർ ട്രീറ്റ്മെന്റ് മാത്രമാണ് ഞാൻ ആ സമയത്ത് ചെയ്തത്
ഹോർമോൺസും എടുക്കുന്നുണ്ട്. അങ്ങനെ ഒരു ദിവസം മുരാരി തന്ത്രി എന്നെ വിളിച്ചു. ചെയ്യാൻ പോകുന്ന സിനിമയുടെ കഥ എനിക്ക് പറഞ്ഞ് തന്നു. വീഡിയോകൾ കാണാറുണ്ടെന്നും പറഞ്ഞു. പഠിക്കാൻ ഡയലോഗും തന്നു. കിസീസിലാണ് തന്ത്രിയുടെ താമസം. നന്ദിനി റെഡ്ഡിയുടെ ബാറും അതിന് അടുത്താണ്. നന്ദിനി ഇതുപോലെ കുറേ കൂതറകളാണ് കമ്പനി.
ചിലരെയൊക്കെ എനിക്കും പരിചയപ്പെടുത്തി തന്നിട്ടുണ്ട്. സിനിമയുടെ സ്റ്റോറി കേട്ടപ്പോൾ വലിയ കുഴപ്പം തോന്നിയിരുന്നില്ല. ഒരു ദിവസം വീട്ടിലേക്ക് ഇയാൾ എന്നെ ക്ഷണിച്ചു. അപ്പോഴൊന്നും മോശമായി ഒന്നും തോന്നിയിരുന്നില്ല. ഇയാൾ ഫ്രോഡാണെന്നും എനിക്ക് അറിയില്ലായിരുന്നു. ഞാനും ആഷിയും മറ്റൊരു സുഹൃത്തും കൂടിയാണ് പോയത്.
ജ്യൂസ് അയാൾ തന്നെങ്കിലും ഞാൻ കുടിച്ചില്ല. അതിനിടയിൽ അയാൾ എനിക്ക് സിനിമയിലെ സീനുകൾ അഭിനയിച്ച് കാണിച്ച് തന്നു. ഞാനും ചില രംഗങ്ങൾ അഭിനയിച്ച് കാണിച്ച് കൊടുത്തു. ശേഷം വീണ്ടും ഒരു ദിവസം അയാൾ എന്നെ വിളിച്ച് ഡയലോഗ് പഠിച്ചുവോയെന്ന് അന്വേഷിച്ചു. ശേഷം ഒറ്റയ്‌ക്ക് കാണാൻ വരാൻ ആവശ്യപ്പെട്ടു. എനിക്ക് അതിൽ ഒരു റോങ് ഫീൽ ചെയ്തു.
നന്ദിനി റെഡ്ഡി തന്ത്രിയെകൊണ്ട് പറഞ്ഞ് ചെയ്യിപ്പിച്ചതാണ്. കാരണം അയാൾ പകർത്തിയ വീഡിയോകൾ അവൾക്കാണ് അയച്ച് കൊടുത്തത്. ഞാൻ അത് പിന്നീട് കണ്ടുപിടിച്ചു. അയാൾ എന്നെ ഒരുപാട് വിളിച്ചെങ്കിലും ഞാൻ പോയില്ല. അയാൾ പക്ക ഫ്രോഡാണ്. കർമ എന്നൊന്നുണ്ടെന്ന് ഇപ്പോൾ മനസിലായി.
ഇനി കിട്ടാൻ പോകുന്നത് നന്ദിനിക്കാണ്. എന്നെ പറ്റി ടിക്ക് ടോക്ക് ലൈവിൽ വന്ന് തന്ത്രി പറയുന്നത് കേട്ടപ്പോൾ ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചിരുന്നു. അതിനുള്ളത് ദൈവം അയാൾക്ക് കൊടുത്തു എന്നും ജാസി പറയുന്നു.
















