2024-ൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ‘ജെൻ-സീ’ പ്രസ്ഥാനം ഷെയ്ഖ് ഹസീനയുടെ സർക്കാരിനെ അട്ടിമറിച്ചശേഷം, മുൻ പ്രധാനമന്ത്രി ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതയാവുകയുമായിരുന്നു. ശേഷം ഉണ്ടായ ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് നേടി ബിജെപി. പക്ഷേ അത് ഇന്ത്യയുടെ ഭാരതീയ ജനതാ പാർട്ടിയല്ല. താരിഖ് റഹ്മാന്റെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) സഖ്യകക്ഷിയായ ബംഗ്ലാദേശ് ജാതീയ പാർട്ടിയുടെ (ബിജെപി) ആൻഡലീവ് റഹ്മാൻ ബംഗ്ലാദേശിലെ പതിമൂന്നാം ദേശീയ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഭോല-1 നിയോജകമണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടതായി ബിഎസ്എസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
അഗർഗാവിലെ നിർബച്ചൻ ഭബാനിലെ റിസൾട്ട് കളക്ഷൻ ആൻഡ് ഡിസ്‌സെമിനേഷൻ സെന്ററിൽ പ്രഖ്യാപിച്ച ഫലങ്ങൾ പ്രകാരം, റഹ്മാൻ 105,543 വോട്ടുകൾ നേടി. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത എതിരാളിയായ ജമാഅത്തെ-ഇ-ഇസ്ലാമി സ്ഥാനാർത്ഥി മുഹമ്മദ് നസ്രുൾ ഇസ്ലാമിന് 75,337 വോട്ടുകൾ ലഭിച്ചതായി റിപ്പോർട്ട് പരാമർശിക്കുന്നു.തലസ്ഥാനത്തെ നിർബച്ചൻ ഭബാനിൽ ഫലങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് ജാതീയ പാർട്ടി ഒറ്റ സീറ്റിൽ വിജയം രേഖപ്പെടുത്തി.













