കൊളംബോ:ട്വന്റി20 ലോകകപ്പില്‍ അട്ടിമറി.കരുത്തരായ ഓസ്‌ട്രേലിയയെ 23 റണ്‍സിനാണ് സിംബാവെ തോല്‍പ്പിച്ചത്.വിജയിക്കാന്‍ 170 റണ്‍സ് വേണ്ടിയിരുന്ന ഓസീസ് 146ന് ഓള്‍ഔട്ടായി.
ബ്ലെസിംഗ് മുസറാബാനിയുടെ തകര്‍പ്പന്‍ ബൗളിംഗ് സിംബാവെയ്‌ക്ക് ഗുണമായി.കാമറൂണ്‍ ഗ്രീനും ടിം ഡേവിഡും പൂജ്യത്തിനും ക്യാപ്റ്റന്‍ ട്രാവിസ് ഹെഡ് 17നും മാര്‍ക്കസ് സ്റ്റോയിനിസ് ആറിനും പുറത്തായി.
65 റണ്‍സെടുത്ത മാറ്റ് റെന്‍ഷോയും 31 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്വെല്ലും മാത്രമാണ് ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ച വച്ചത്. ബ്രയാന്‍ ബെന്നറ്റിന്റെ അര്‍ദ്ധസെഞ്ച്വറി മികവിലാണ് ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 169 റണ്‍സെടുത്തത്.
രണ്ടില്‍ രണ്ട് ജയങ്ങളുമായി സിംബാവെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.ഓസീസ് മൂന്നാം സ്ഥാനത്തായി.
















