കൊല്ലം :കുറുനരിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരിക്ക്. പുനലൂര്‍ പ്ലാച്ചേരി പ്ലാവിള വീട്ടില്‍ ബാബു, ഭാര്യ സജി എന്നിവര്‍ക്കാണ് പരിക്ക്.
മുഖത്തും കൈകാലുകള്‍ക്കും പരിക്കേറ്റ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെളളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്.
വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ബാബുവിനെ അപ്രതീക്ഷിതമായാണ് കുറുനരി ആക്രമിച്ചത്. മുഖത്ത് കടിച്ചു പിടിച്ചിരുന്ന കുറുനരിയില്‍ നിന്നും ബാബുവിനെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് ഭാര്യ സജിയെ ആക്രമിച്ചത്.
നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് കുറുനരിയില്‍ നിന്നും ഇരുവരെയും രക്ഷിച്ചത്. പരിക്കേറ്റ ഇരുവരെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.















