ധാക്ക : ഇന്ത്യയ്‌ക്കെതിരെ വിഷം ചീറ്റിയ ബംഗ്ലാദേശി നേതാവ് മാമുനുൾ ഹഖിന് തിരഞ്ഞെടുപ്പിൽ വൻ തോൽവി. ഇസ്ലാം പുരോഹിതനായ ഹഖ് ബംഗ്ലാദേശ് ഖിലാഫത്ത് മജ്‌ലിസ് സ്ഥാനാർത്ഥിയായാണ് മത്സരിച്ചത് . ബിഎൻപിയുടെ ബോബി ഹജ്ജാജാണ് മണ്ഡലത്തിൽ വിജയിയായത്.
പ്രധാനമന്ത്രി മോദിയുടെ ബംഗ്ലാദേശ് സന്ദർശനത്തിനിടെ അക്രമത്തിന് പ്രേരിപ്പിച്ച നേതാവാണ് ഹഖ്. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് 2021 മാർച്ച് 26 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദർശിച്ചിരുന്നു . സന്ദർശന വേളയിൽ, തീവ്ര മുസ്ലീം സംഘടനയായ ഹെഫാസത്ത്-ഇ-ഇസ്ലാം നിരവധി സ്ഥലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. സ്ഥിതി അക്രമത്തിലേക്ക് നീങ്ങി, ഏറ്റുമുട്ടലുകളിൽ നിരവധി പേർ മരിച്ചു. അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റം ചുമത്തി സംഘടനയുടെ ജോയിന്റ് ജനറൽ സെക്രട്ടറി മാമുനുൾ ഹഖിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈ നാട് ഹിന്ദുക്കൾക്കുള്ളതല്ലെന്ന് പരസ്യമായി പറഞ്ഞ നേതാവ് കൂടിയാണ് ഹഖ്.
ഷെയ്ഖ് ഹസീനയുടെ കാലത്ത് അക്രമത്തിന് പ്രേരിപ്പിച്ചു എന്നതുൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തി ഹഖ്, അറസ്റ്റിലായി. ആ സമയത്ത് സർക്കാർ അദ്ദേഹത്തിനെതിരെ കർശന നടപടി സ്വീകരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മാസം സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെത്തുടർന്ന്, ഷെയ്ഖ് ഹസീന രാജിവച്ച് രാജ്യം വിട്ടതിനുശേഷം, ഇടക്കാല സർക്കാർ മഅ്മുനുൽ ഹഖിനെയും മറ്റ് ചില നേതാക്കളെയും വിട്ടയച്ചു.
2010-ൽ സ്ഥാപിതമായ ഹിഫാസത്ത്-ഇ-ഇസ്ലാം കർശനമായ ഇസ്ലാമിക ചിന്താഗതിയെ പിന്തുണയ്‌ക്കുന്ന സംഘടനയാണ് . ഭരണഘടനയിലും സമൂഹത്തിലും വരുന്ന മാറ്റങ്ങൾക്കെതിരെ ഇത് ആവർത്തിച്ച് ശബ്ദമുയർത്തിയിട്ടുണ്ട്. മദ്രസകളുടെ പ്രവർത്തനത്തിലും ഇസ്ലാമിക വ്യവസ്ഥയിലും വഹിക്കുന്ന പങ്കിന്റെ പേരിലും സംഘടന വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. സംഘടനയുടെ പ്രമുഖ വ്യക്തികളിൽ ഒരാളാണ് മഅ്മുനുൽ ഹഖ്. 1973-ൽ ജനിച്ച മഅ്മുനുൽ ഹഖ് തന്റെ പ്രകോപനപരമായ പ്രസംഗങ്ങളുടെയും തീവ്ര ചിന്തയുടെയും പേരിൽ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.
ജമാഅത്തെ ഇസ്ലാമിയുടെ രണ്ടാം സ്ഥാനക്കാരനായ മിയാൻ ഗുലാം പർവാറിനും സീറ്റ് നഷ്ടപ്പെട്ടു. ഖുൽന -5 ൽ നിന്ന് ബിഎൻപിയുടെ അലി ലോബി വിജയിച്ചു. . ഖുൽന -5 ൽ ബിഎൻപിക്ക് 147,658 വോട്ടുകളും ജമാഅത്തിന് 144,956 വോട്ടുകളും ലഭിച്ചു. എല്ലാ സർവേകളും ഈ സീറ്റിൽ ജമാഅത്ത് വിജയം പ്രവചിച്ചിരുന്നു.
അതേസമയം, പതിമൂന്നാം ദേശീയ പാർലമെന്റ് തിരഞ്ഞെടുപ്പിലെ മൂന്ന് മണ്ഡലങ്ങളുടെ ഫലം മാറ്റിവയ്‌ക്കാൻ ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. ഷെർപൂർ -2, ചിറ്റഗോംഗ് -2, ചിറ്റഗോംഗ് -4 എന്നിവയാണ് ഈ മണ്ഡലങ്ങൾ. വിജയിച്ച സ്ഥാനാർത്ഥികൾ ഉൾപ്പെട്ട നിയമപരമായ കാര്യങ്ങൾ കാരണം ഈ മണ്ഡലങ്ങളുടെ ഫലം തടഞ്ഞുവച്ചിരിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടേറിയറ്റിലെ സീനിയർ അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് ഷാഹിദുൽ ഇസ്ലാം പറഞ്ഞു.
















