Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കോണ്‍ഗ്രസിന്റെ തീക്കളി അനുവദിക്കരുത്

ശാരീരികമായി ആക്രമിച്ചിട്ടാണെങ്കിലും പ്രധാനമന്ത്രിയെ അപമാനിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. പാര്‍ട്ടിയുടെ വനിതാ എംപിമാരെ മുന്‍നിര്‍ത്തി ഇതിനുവേണ്ടി കരുതിക്കൂട്ടി സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്തത്. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത വളരെ ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2026, 02:40 pm IST
in Editorial, Vicharam

ബജറ്റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശാരീരികമായി ആക്രമിക്കാന്‍ വരെ കോണ്‍ഗ്രസ് പദ്ധതിയിട്ടെന്ന് വിശ്വസനീയ വിവരം ലഭിച്ചതിനെ തുടര്‍ന്ന് രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ഒഴിവാക്കേണ്ടി വന്നിരുന്നു. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ‘അപ്രതീക്ഷിത സംഭവം’ ആസൂത്രണം ചെയ്‌തെന്ന് അറിഞ്ഞതിനാല്‍ പ്രധാനമന്ത്രിയോട് സഭയില്‍ വരേണ്ടെന്ന് സ്പീക്കര്‍ ഓം ബിര്‍ള നിര്‍ദ്ദേശിക്കുകയായിരുന്നു.

പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗമില്ലാതെ ലോക്‌സഭ പിരിയുകയും, പിറ്റേ ദിവസം രാജ്യസഭയില്‍ മറുപടി നല്‍കുകയും ചെയ്തു. ഉള്ളടക്കം ദേശവിരുദ്ധമായതിനാല്‍ രാജ്യത്ത് പ്രസിദ്ധീകരണാനുമതി നിഷേധിച്ച മുന്‍ കരസേനാ മേധാവി നരവനെയുടെ പുസ്തകത്തെക്കുറിച്ച് സംസാരിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുലിന് സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു. നിയമവിരുദ്ധമായ ഈ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ വലിയ ബഹളമുണ്ടാക്കി. ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടതും.

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചില വനിതാ അംഗങ്ങള്‍ അടക്കം പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിനടുത്തേക്ക് എത്തി ഒരു അപ്രതീക്ഷിത സംഭവം സൃഷ്ടിക്കാനിടയുണ്ടെന്ന വിശ്വസനീയ വിവരം തനിക്ക് ലഭിച്ചുവെന്നാണ് ലോക്‌സഭാ സ്പീക്കര്‍ വെളിപ്പെടുത്തിയത്. അത്തരം ഒരു സംഭവം ഉണ്ടായിരുന്നുവെങ്കില്‍ അത് രാജ്യത്തിന്റെ അന്തസ്സിനെ ഗുരുതരമായി ബാധിച്ചേനെയെന്നും സ്പീക്കര്‍ പറയുകയുണ്ടായി. സ്പീക്കറുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് വലിയ കോലാഹലമാണുണ്ടാക്കിയത്. പ്രതിപക്ഷത്തെ മോശക്കാരാക്കാന്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും അവര്‍ ആരോപിച്ചു. രാഷ്‌ട്രീയ ഭിന്നതകള്‍ സ്പീക്കറുടെ ഓഫീസിലേക്കു കൊണ്ടുവരുന്നത് സഭയുടെ പതിവല്ലെന്നും, സംഭവിച്ചത് പാര്‍ലമെന്റിന്റെ ചരിത്രത്തിലെ ഒരു കറുത്ത പാടാണെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണത്തിന് സ്പീക്കറുടെ മറുപടി.

കോണ്‍ഗ്രസിന്റെ വനിതാ എംപിമാര്‍ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിനു ചുറ്റും നിലയുറപ്പിക്കുന്നതും, പ്രധാനമന്ത്രി വരുന്ന വഴിയില്‍ തടസം സൃഷ്ടിക്കാന്‍ നില്‍ക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസിന്റെ ഗൂഢാലോചന വെളിപ്പെട്ടിരിക്കുകയാണ്. മന്ത്രി അശ്വിനി വൈഷ്ണവ് ഉള്‍പ്പെടെയുള്ള ബിജെപി എംപിമാര്‍ അഭ്യര്‍ത്ഥിച്ചിട്ടും കോണ്‍ഗ്രസ് അംഗങ്ങള്‍ വഴിമാറാന്‍ തയ്യാറാവാതിരുന്നതും ലോക്‌സഭയിലെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പ്രധാനമന്ത്രിക്കെതിരെ അപ്രതീക്ഷിതമായ ചിലത് ചെയ്യാനാണ് ഇവര്‍ പദ്ധതിയിട്ടതെന്ന് ഈ ദൃശ്യങ്ങള്‍ കാട്ടിത്തരുന്നു.

സഭയില്‍ പ്രധാനമന്ത്രിയെ ശാരീരികമായി ആക്രമിക്കാന്‍ കോണ്‍ഗ്രസ് പദ്ധതി തയ്യാറാക്കിയിരുന്നുവെന്ന വിവരം ഉണ്ടായിരുന്നുവെന്നും, ഇതിന്റെ മറവായി വനിതാ എംപിമാരെ പ്രധാനമന്ത്രിയുടെ സമീപത്ത് നിര്‍ത്തിയിരുന്നുവെന്നും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക പല്ലവി ഘോഷും വെളിപ്പെടുത്തുകയുണ്ടായി. സഭാചട്ടവും മര്യാദകളും പഠിക്കാതെ പാര്‍ലമെന്റില്‍ പെരുമാറുകയെന്നത് കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ പതിവ് രീതിയാണ്. നരവനെയുടെ പുസ്തകത്തിന്റെ പേരില്‍ ചെയ്തതും ഇതുതന്നെയാണ്. തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നിരന്തരം പരാജയപ്പെടുന്നത് രാഹുലിന്റെ കഴിവുകേടു കൊണ്ടാണെന്ന് പാര്‍ട്ടി നേതാക്കള്‍ക്കും എംപിമാര്‍ക്കും ഇപ്പോള്‍ അറിയാം. തങ്ങള്‍ക്ക് ഇനിയൊരിക്കലും അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയില്ലെന്ന് നെഹ്‌റു കുടുംബത്തിനും പാര്‍ശ്വവര്‍ത്തികള്‍ക്കും നന്നായറിയാം. ഇതിന്റെ പകയാണ് അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കാണിക്കുന്നത്. ഇതുവരെ പാര്‍ലമെന്റിന് പുറത്തായിരുന്നു ഇത്തരം സംഭവങ്ങളെങ്കില്‍ ഇപ്പോള്‍ അത് പാര്‍ലമെന്റിന് അകത്തേക്കും കൊണ്ടുവന്നിരിക്കുന്നു.

ശാരീരികമായി ആക്രമിച്ചിട്ടാണെങ്കിലും പ്രധാനമന്ത്രിയെ അപമാനിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. പാര്‍ട്ടിയുടെ വനിതാ എംപിമാരെ മുന്‍നി
ര്‍ത്തി ഇതിനുവേണ്ടി കരുതിക്കൂട്ടി സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്തത്. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത വളരെ ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണിത്. അധികാരം ലഭിച്ചില്ലെങ്കില്‍ അക്രമത്തിന്റെ മാര്‍ഗം അവലംബിക്കുക എന്നത് കോണ്‍ഗ്രസിന്റെ സ്വഭാവമാണ്. അടിയന്തരാവസ്ഥയില്‍ കണ്ടതും ഇതാണല്ലോ. രാജ്യത്തിന്റെ ശത്രുക്കളെ കൂട്ടുപിടിച്ചുപോലും അധികാരത്തിലേറാനും പ്രധാനമന്ത്രിയാവാനുമാണ് കോണ്‍ഗ്രസും രാഹുലും ശ്രമിക്കുന്നത്. ഇതിനുവേണ്ടി ഇവര്‍ എന്തും ചെയ്‌തെന്നിരിക്കും. ഈ തീക്കളി അനുവദിക്കാന്‍ പാടില്ല.

 

Tags: narendramodiParliament#Budget2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊഴില്‍ തേടി യുവാക്കള്‍ പുറത്ത് പോകുന്നതില്‍ ആശങ്ക, വ്യവസായങ്ങള്‍ വരണ്ടേിടത്ത് അഴിമതിയും വര്‍ഗീയതയും,ശബരിമല കൊള്ളയില്‍ ഇരുമുന്നണികള്‍ക്കും പങ്ക്-മോദി

Kerala

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

News

മന്നം സമാധിക്കു മുന്നിൽ, തിരുവല്ലഭന്റെ മണ്ണിൽ, തിരുവനന്തപുരത്തും വൻ സ്വാധീനമായി മോദി

Kerala

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

പുതിയ വാര്‍ത്തകള്‍

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.