തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ ചൂടിനൊപ്പം അള്‍ട്രാവയലറ്റ് സൂചികയും ഉയരുന്നു. പകല്‍ സമയങ്ങളില്‍ പൊതുജനങ്ങള്‍ കരുതല്‍ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ഏറ്റവും ഉയര്‍ന്ന യു വി ഇന്‍ഡെക്സ് രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലാണ്: 7 . കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ 6 രേഖപ്പെടുത്തി. ഇവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ
10 മുതല്‍ ഉച്ചയ്‌ക്ക് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടല്‍-ഉള്‍നാടന്‍ മത്സ്യബന്ധന തൊഴിലാളികള്‍, ജലഗതാഗത രംഗത്തുള്ളവര്‍, ബൈക്ക് യാത്രികര്‍, വിനോദസഞ്ചാരികള്‍, കാന്‍സര്‍ രോഗികള്‍, ചര്‍മ്മ-നേത്ര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേക ജാഗ്രത പാലിക്കണം.
















