തിരുവല്ലയിലെ സ്പായിൽ യുവതി ആക്രമിക്കപ്പെട്ടതോടെയാണ് സ്പാകളുടെ പ്രവർത്തനം ചർച്ചയായത്. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിനു സമീപത്തെ സ്പായിൽ അഭിമുഖത്തിനെത്തിയ യുവതിക്കുണ്ടായ മോശമായ അനുഭവവും വാർത്തയായിരുന്നു.ഇതോടെയാണ് നഗരത്തിലും അനധികൃത സ്പാകൾക്കെതിരേ കോർപ്പറേഷൻ ആരോഗ്യവിഭാഗം നടപടി തുടങ്ങിയത്. അടുത്തകാലത്ത് കൂണുകൾപോലെയാണ് ആയുർവേദ സ്പാകളെന്ന പേരിൽ മസാജിങ് സെന്ററുകൾ ആരംഭിച്ചിരിക്കുന്നത്.
നേരത്തെ വിനോദസഞ്ചാരമേഖലകളിലും പഞ്ചനക്ഷത്രസൗകര്യമുള്ള ഹോട്ടലുകളിലും അന്താരാഷ്‌ട്ര നിലവാരമുള്ള സജ്ജീകരണങ്ങളിലാണ് സ്പാകൾ പ്രവർത്തിച്ചിരുന്നത്. എന്നാലിപ്പോൾ ചെറിയ ചെറിയ കടകളുടെ മോഡലിൽ ആണ് പല സ്പാകളുടെയും പ്രവർത്തനം. ഇതിലാണ് അനാശാസ്യം നടക്കുന്നത്.ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ നഗരത്തിലെ കുറ്റവാളികളുടെ താവളങ്ങളുമാണ്.
ലൈസൻസിനായി സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടർമാരുടെയും തെറാപ്പിസ്റ്റുകളുടെയും സംഘമുണ്ട്. പരിശോധന നടത്താതെ ഇവർ പണം വാങ്ങി തങ്ങളുടെ സർട്ടിഫിക്കറ്റുകൾ നൽകുകുന്നതായാണ് ആരോപണം.അനധികൃത സ്പാകളിൽ വനിതാ ജീവനക്കാരെ നിയോഗിച്ചാണ് മസാജിങ് നടത്തുന്നത്.ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വനിതാ ജീവനക്കാർ മാത്രം ജോലിചെയ്യുന്ന സ്പാകളുമുണ്ട്. ഇവരുടെയൊക്കെ ചിത്രങ്ങളും പ്രചാരണത്തിന് ഉപയോഗിക്കാറുണ്ട്. ഇടപാടുകാരെ എത്തിക്കാൻ ഏജന്റുമാരുമുണ്ട്. വാട്‌സാപ്പ് ഗ്രൂപ്പുകളുള്ള സ്ഥാപനങ്ങളുമുണ്ട്.
നഗരത്തിലെ ഗുണ്ടാസംഘങ്ങളുമായും ചില സ്പാ നടത്തിപ്പുകാർക്കു ബന്ധമുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ, ആയുർവേദ സ്പായാണ് എന്നു തെളിയിക്കാനായി 75000 മാത്രമുള്ള ഒരു എണ്ണത്തോണിയാണ് ആകെയുണ്ടാകുന്ന വസ്തു. എന്നാൽ ഇവിടെ ഹോട്ടലിന് തുല്യമായ സൗകര്യവും ഉണ്ടാകും. ഇതിനെതിരെയാണ് കോർപ്പറേഷൻ നടപടിയെടുത്തത്.
എന്നാൽ ഇതിനെതിരെ സോഷ്യൽ മീഡിയയിലെ ഇടത് അരാജകവാദികൾ പതിവ് പോലെ രംഗത്തെത്തിയിട്ടുണ്ട്. താലിബാനിസം ആണ് മേയർ വിവി രാജേഷ് എടുക്കുന്നതെന്ന് ഇവർ ആരോപിക്കുന്നു. ഗാസയിലെ കുട്ടികൾ എൻജിനീയറും ഡോക്ടറും ആകാനുള്ളവർ ആയിരുന്നു എന്ന് വിലപിച്ച ലാലി പി എം പോലും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
















