തൃശൂര്‍:നടന്‍ നിരഞ്ജ് മണിയന്‍പിള്ള രാജു സഞ്ചരിച്ച വാഹനം കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് അപകടം. കൊടുങ്ങല്ലൂരില്‍ വച്ചാണ് സംഭവം.
മസ്തിഷ്‌ക മരണം എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കായി പോകുന്നതിനിടെയായിരുന്നു അപകടം.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നിരഞ്ജിന്റെ പിതാവ് മണിയന്‍പിള്ള രാജു ഓടിച്ച കാര്‍ ഇടിച്ച് രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു.തിരുവനന്തപുരം നഗരത്തിലെ ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നില്‍ ആണ് അപകടമുണ്ടായത്.അപകടത്തിന് ശേഷം അദ്ദേഹം വാഹനം നിര്‍ത്താതെ പോയത് വലിയ വിവാദമായിരുന്നു.
















