തിരുവനന്തപുരം: നഗരത്തിലെ കുണ്ടമണ്‍ കടവ് പാലത്തില്‍ നിന്നും യുവതി പുഴയിലേക്ക് എടുത്തുചാടി. വിളപ്പില്‍ശാല സ്വദേശി ആതിര( 29) ആണ് പാലത്തില്‍ നിന്നും വെളളത്തിലേക്ക് എടുത്ത് ചാടിയത്.
സംഭവം കണ്ട നാട്ടുകാര്‍ പിന്നാലെ ചാടി യുവതിയെ രക്ഷപ്പെടുത്തി. വിവരമറിഞ്ഞ് രാജാജി നഗറില്‍ നിന്നും കാട്ടാക്കടയില്‍ നിന്നും അഗ്നിരക്ഷാ സംഘം സ്ഥലത്ത് എത്തി. എന്നാല്‍ അതിനു മുന്നേ തന്നെ നാട്ടുകാര്‍ യുവതിയെ രക്ഷപ്പെടുത്തി.
പിന്നീട് അഗ്നിരക്ഷാ സേനയുടെ ആംബുലന്‍സില്‍ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. യുവതിയുടെ ആത്മഹത്യാശ്രമത്തിന് കാരണം വ്യക്തമായിട്ടില്ല.
















